0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

ശിക്ഷയായി കാണണ്ട ഒരുപദേശം മാത്രമാണ്...

അലക്സിനോട് യാത്രപറഞ്ഞു അവിടെനിന്നിറങ്ങുമ്പോ ചെക്കനെയും പൊന്നൂസിനെയും കൂടേ കൂട്ടി ആദിയെ വിളിച്ച് ഇറങ്ങിയ കാര്യം പറഞ്ഞു

നിന്റെ പേരെന്താ...

ഹാഷിം...

കൂടെ കൂട്ടുന്നവർ എത്തരകാരെന്ന് നമുക്ക് ബോധം വേണം ഇനിയെങ്കിലും ശ്രെദ്ധിച്ചോ... എല്ലായ്‌പോഴും ഇതുപോലെ ആയികൊള്ളണമെന്നില്ല...

മ്മ്...

ഞങ്ങള് നാട്ടിലേക്ക് പോകുവാ അവിടെ ഒരു കല്യാണമുണ്ട് നാളെ നീ വരുന്നോ...

ഇല്ലിക്കാ... ഞാനും വീട്ടിലേക്ക് പോകുവാ...

ടെൻഷനൊന്നും വേണ്ട ഒന്നും സംഭവിച്ചിട്ടില്ല ഇനി ഇതിന്റെ പേരിൽ രണ്ടാൾക്കും ഒരു പ്രശ്നവും ഉണ്ടാവുകയുമില്ല...

അവനെ അവൻ താമസിക്കുന്നിടത്തിറക്കി നാട്ടിലേക്ക് തിരിച്ചു ടൗണിൽ എത്തുംമുൻപ് മുന്നിൽ ഓടുന്ന ക്ലോസ്ഡ് ട്രക്കിന് മുകളിലെ പേര് നോക്കി

ബി ആർ എസ്

ഫോൺ എടുത്ത് സുഹൈലിന് കാൾ ചെയ്തു

കഴിഞ്ഞോ...

കഴിഞ്ഞു...

എല്ലാം ഒക്കെ അല്ലേ...

എല്ലാം ഒക്കെയാ... നീ എവിടുന്നാ...

ഞാൻ ******കോളേജിൽ വരെ ഒന്ന് പോയതാ... ചെറിയൊരാവശ്യമുണ്ടായിരുന്നു...

ആ... കല്യാണ വീട്ടിലേക്ക്...

വീട്ടിൽ പോയൊന്നു കുളിച്ചിട്ട് പോണം...

സഫാൻ വണ്ടി കൊടുത്തയക്കാം എന്ന് പറഞ്ഞിട്ടുണ്ട് അത് വാങ്ങിയിട്ട് ഞാനും ബിച്ചുവും അങ്ങെത്തികൊള്ളാം...

നിക്ക് ബിച്ചു വിളിക്കുന്നുണ്ട്...

എന്താടാ...

എവിടെയാ...

ഇപ്പൊ ടൗണിൽ... എന്തെ...

ഞാനും ടൗണിലുണ്ട്... നിനക്ക് തരാൻ കെട്ടിയോളൊരു സാധനം തന്നിട്ടുണ്ട്...

ആര് ലെച്ചുവോ...

എന്തൊരൊലിപ്പീര്... ലെച്ചുവല്ല ഇത്ത...

നീ എവിടെയാ...

ഞാൻ സുഹൈലിന്റെ വൈറ്റ് ചെയ്തു നിക്കുവാ...

ഞാനവന്റെ പിറകിലുണ്ട്...

മുന്നിലെ വണ്ടി ബ്രേക്ക് ചെയ്തതിനൊപ്പം ഞാനും ബ്രേക്ക് ചെയ്തു ബിച്ചു ഫോൺ കട്ട് ചെയ്തു വണ്ടികരികിലേക്ക് വന്നു കൈയിലെ ടെസ്റ്റൈൽ കവർ എനിക്ക് നീട്ടി

നിന്നോട് ഇതും ഇട്ട് ചെല്ലാൻ പറഞ്ഞു

ശെരിയെടാ...

വണ്ടി വരുന്നുണ്ട് അവന് ഞാൻ ചെക്ക് കൊടുക്കുമേ...

ശെരി എത്രയാണെന്ന് പറഞ്ഞാ ഞാൻ ട്രാൻസ്ഫർ ചെയ്യാം...

ശെരിയെടാ...

ഞാൻ അവരോട് പിരിഞ്ഞു ഇത്താനെയും പൊന്നൂസിനെയും ഇറക്കി വീട്ടിലേക്ക് തിരിച്ചു

നല്ല വൃത്തിക്ക് ഒന്ന് നീന്തണം എന്നിട്ട് കല്യാണത്തിനു പോണം ഒരു തോർത്തും എടുത്ത് പുഴയിലേക്ക് വെച്ച് പിടിച്ചു ആർമദിച്ചു നീന്തി കുളിക്കുന്നതിനിടെ മുത്ത് വിളിച്ചു തിരിച്ചെത്തിയതും കൂട്ടാൻ ചെല്ലും എന്നതും അറിഞ്ഞവൾ ഫോൺ വെച്ചു

വിശപ്പിന്റെ വിളി

💬 Comments

View all comments