Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
നീട്ടി) നീ കാര്യം പറഞ്ഞില്ലല്ലോ...
കുട്ടേട്ടന് പെണ്ണ് നോക്കുന്നില്ലേ... നിങ്ങൾക്ക് വല്ല ഡിമാന്റും ഉണ്ടോ...
എന്ത് ഡിമാൻഡ്... ഏതേലും ഒരു പെണ്ണ് കിട്ടിയാ മതിയായിരുന്നു... നിന്റെ അറിവിൽ ആരേലുമുണ്ടോ...
ഒരു പെണ്ണുണ്ട്... പക്ഷേ അവൾ തമിഴത്തിയാണ്...
എടാ... തമിഴത്തി എന്ന് പറയുമ്പോ...
ഏന്റെ ചേച്ചീ... ഈ കുപ്പിയും പാട്ടയും പെറുക്കി നടക്കുന്ന പെണ്ണൊന്നുമല്ല... അവൾ ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ ആണ് ജോലിക്ക്... അഞ്ച് സഹോദരങ്ങൾ ഉണ്ട് മൂത്തവൾ കല്യാണദിവസം ആരുടെയോ കൂടേ ഒളിച്ചോടി പോയ ഷോക്കിൽ അച്ചൻ അറ്റാക്ക് വന്നു മരിച്ചു... പിന്നെ അനിയത്തിമാരെയും അനിയനെയും പഠിപ്പിച്ചതൊക്കെ ഇവളാ... രണ്ട് അനിയത്തിമാരെ നല്ല നിലക്ക് കെട്ടിച്ച് വിട്ടു ഒരനിയത്തീം അനിയനും പഠിക്കുന്നു... അവൾക്കണേൽ സ്വന്തം ലൈഫിനെ പറ്റി ചിന്തയൊന്നുമില്ല... നല്ല കുട്ടിയാ കാണാനും കൊള്ളാം... (ഫോണെടുത്ത് അവളുടെ വാട്സപ് ഡിപി കാണിച്ചുകൊടുത്തു)
നല്ല ബംഗിയുടല്ലോടാ...
മ്മ്... ഇവളുടെ കഥ കേട്ടപ്പോ... ചേച്ചിയെയാ എനിക്ക് ഓർമ വന്നേ... നിങ്ങൾക്ക് സമ്മതം ആണേൽ ഞാൻ അവളോടും അവളെ വീട്ടുകാരോടും സംസാരിക്കാം...
എനിക്ക് സമ്മതമാ നീ സംസാരിച്ചു നോക്ക്...
പക്ഷേ അവൾ അമ്മയെ വിട്ട് ഇത്രയും ദൂരം വരില്ല... നിങ്ങൾ രണ്ടാളും അങ്ങോട്ട് പോകേണ്ടിവരും...
അവളെ വീട്ടിൽ ഞാനും കൂടേ ചെന്ന് താമസിക്കുക എന്ന് പറഞ്ഞാലെങ്ങനെയാടാ...
അവളെ വീട്ടിൽ താമസിക്കുകയൊന്നും വേണ്ട... ഈ വീടും സ്ഥലവും വിറ്റ് അവിടെ ഒരു വീടും സ്ഥലവും വാങ്ങിയാൽ പോരേ...
എടാ... അത് അവൻ സമ്മതിക്കുമോ എന്നറിയില്ല...
ചേച്ചി കുട്ടേട്ടനോട് ആലോചിച്ചിട്ട് പറഞ്ഞാൽ മതി സമ്മതമാണേൽ ഞാൻ അവരോട് സംസാരിക്കാം... പിന്നെ ജാതകം ഒക്കെ
💬 Comments
View all comments