Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
നല്ല ചേർച്ചയാ...
അത് പറഞ്ഞപോഴാ... നീ കഴിഞ്ഞ ദിവസം ബാബുവിന്റെ ചെക്കൻ പാമ്പ് കടിച്ചു മരിക്കാൻ പോവുകയാണെന്ന് മുൻകൂട്ടി പറഞ്ഞെന്ന് എല്ലാരും പറയുന്നല്ലോ...
അതൊന്നുമില്ല... നാഗ ശാപം കിട്ടിയത് കൊണ്ട് അയാൾക്ക് പ്രിയപെട്ടൊരാൾ വിഷം തീണ്ടി മരിക്കും എന്നു പറഞ്ഞെന്നെ ഉള്ളൂ...
എന്തായാലും അതുകൊണ്ട് നിനക്കൊരു പേര് കൂടേ വീണു
ഹഹഹ... എനിക്കീ ഇരട്ടപ്പേര് പുതിയ സംഭവമൊന്നുമല്ലല്ലോ... ഇട്ട പേര് എത്ര എണ്ണം ഉണ്ടെന്ന് നാട്ടുകാർക്ക് തന്നെ നിശ്ചയമില്ല...
അതുപോലല്ല പുതിയ പേര് കാലൻ എന്നാ...
അതേതായാലും നന്നായി... അതിന്റൊരു കുറവുണ്ടായിരുന്നു... ഞാനെന്തായാലും ഇറങ്ങിയേക്കട്ടെ പോയിട്ട് കുറച്ച് പരിപാടിയുണ്ട് അത് കഴിഞ്ഞു രാത്രിയാവുമ്പോയേക്കും കല്യാണ വീട്ടിലും പോവണ്ടതല്ലേ...
ശെരി... ഞാൻ അവനോട് ചോദിച്ചിട്ട് നിന്നെ വിളിക്കാം...
ശെരി ചേച്ചീ...
അവിടുന്നിറങ്ങി മുത്തിന്റെ കോളേജിലേക്ക് വിട്ടു കോളേജിന് മുന്നിൽ മുത്തും മൂസിയും കൂടേ പഠിക്കുന്നവരും നിന്ന് സംസാരിക്കുന്നതിനടുത്ത് ചെന്ന് വണ്ടി നിർത്തി മൂസിയെ നോക്കി
എന്താടാ ഉച്ചക്ക് ക്ലാസും കട്ടടിച്ചു പരിപാടി...
മൂസി : കട്ടടിച്ചതല്ലിക്കാ ഇന്നുച്ചവരെയേ ഉള്ളൂ...
മുത്ത് പുറകിൽ വന്ന് കയറി
ഡാ... ഏന്റെ ബാഗുണ്ട് വണ്ടിയിൽ അതെവിടേം കൊണ്ട് കളഞ്ഞേക്കല്ലേ...
അവൻ വണ്ടിയിലേക്ക് നോക്കി ഞങ്ങൾക്കടുത്തേക്ക് വന്ന്
മൂസി : അതിൽ പൈസ എന്തേലും ഉണ്ടോ...
മുത്ത് : ഞാനെണ്ണി വെച്ചതാ... ഇരുന്നൂറ്റി അൻപത് രൂപയുണ്ട് അതെങ്ങാനും എടുത്താ നിന്റെ തലമണ്ട ഞാനടിച്ചു പൊട്ടിക്കും...
മൂസി : അതേ ഉള്ളോ... ഒരഞ്ഞൂറ് രൂപ താടീ... ഏന്റെ കൈയിൽ ഒന്നൂല്ല... ടിക്കറ്റ് തന്നെ നാന്നൂറ്റി സംതിങ് എങ്ങാനുമാ...
അവൻ അവളുടെ കൈയിലെ പേഴ്സിൽ പിടിച്ചു
മുത്ത്
💬 Comments
View all comments