0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

: പോടാ ഞാനൊന്നും തരൂല...കാക്കൂ വണ്ടി എടുക്ക്...

(അവളെ നോക്കി) അവന് പൈസ...

അതൊന്നും വേണ്ട വണ്ടിയെടുക്ക് കാക്കൂ...

അവനോട് ചിരിച്ച് വണ്ടിയെടുത്ത വരിൽ നിന്നും അല്പം മുന്നോട്ട് നീങ്ങി

കാക്കൂ...

മ്മ്...

ആയിരം രൂപയുണ്ടോ...

അരയിൽ പേഴ്സുണ്ട് അതിലുണ്ട്...

വണ്ടിയൊന്നു നിർത്ത്... പേഴ്‌സ് ബാഗിൽ വെക്കാം ഇല്ലേൽ എവിടേലും വെച്ച് മറക്കും...

അവൾ പേഴ്‌സ് എടുത്ത് അതിൽ നിന്നും ആയിരം രൂപ എടുത്തു പേഴ്‌സ് തിരികെ അരയിൽ തിരുകാൻ നോക്കെ അതിൽ നിന്നും രണ്ടായിരം രൂപ അവൾ കാണാതെ എടുത്ത് കൈയിൽ ചുരുട്ടിപിടിച്ചു അവൾ എടുത്ത പൈസയും അവളുടെ പേഴ്സിലേക്ക് വെച്ച്

കാക്കൂ ഒന്ന് തിരിക്കുമോ...

വണ്ടി തിരിച്ചു അവർക്കടുത്തേക്ക് ചെന്നു അവൾ ഇറങ്ങി വണ്ടിയിലേക്ക് നടന്നു

മുത്ത് : ഏന്റെ ഫോൺ ബാഗിലാ...

അരികിൽ നിൽക്കുന്ന മൂസിയുടെ കൈയിൽ അവൾ കാണാതെ ചുരുട്ടിപിടിച്ച പൈസ വെച്ചുകൊടുത്തു അപ്പോഴേക്കും അവൾ വന്ന് വണ്ടിയിൽ കയറികൊണ്ട്

മുത്ത് : പേഴ്‌സ് എവിടേലും വെച്ചു മറക്കാതിരിക്കാൻ ബാഗിൽ വെച്ചതാ... അതിലുള്ള പൈസയെങ്ങാനും എടുത്താ മോനേ...

മൂസി : പോടീ...

പോട്ടെടാ... (അവരോട് ചിരിച്ചു വണ്ടിയെടുത്തു)

മുത്ത് : ക്ലാസ്സ്‌ ഉച്ചവരെയേ ഉള്ളൂ എന്നറിഞ്ഞപ്പോ അവര് സിനിമക്ക് പോവാൻ തീരുമാനിച്ചതാ...എന്റെൽ വേറേ ഇല്ലായിരുന്നു അതാ പിന്നെ പേഴ്സിൽ വെച്ച് ബാഗിൽ കൊണ്ടുവെച്ചേ...

നിനക്കത് നല്ലോണം പറഞ്ഞു കൊടുക്കരുതോ...

അവനോട് തല്ലുകൂടിയാലേ ശെരിയാവൂ നല്ലോണം കൊടുത്താൽ എനിക്കൊരു സമാധാനമുണ്ടാവില്ല... അവന്റെ കയ്യിലുള്ളതും ഞാൻ കൊണ്ടാക്കുന്നതും തീർത്തില്ലേൽ അവനുറക്കം വരില്ല...

അതൊക്കെ ശെരിയായിക്കൊള്ളും...

കാക്കൂ... നിർത്ത് നിർത്ത്...

എന്താടീ...

(നിർത്തിയിട്ടിരിക്കുന്ന ഐസ് ക്രീം

💬 Comments

View all comments