Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
വണ്ടി ചൂണ്ടി) ഐസ് ക്രീം...
നിനക്കീ ഐസ് ക്രീം കൊതി തീർന്നില്ലെടീ...
വാങ്ങിത്താ ഇക്കാ...
നിക്കെടീ മാന്തി പൊളിക്കല്ലേ...
വണ്ടി കൊണ്ട് ചെന്ന് ഐസ് ക്രീം വണ്ടിക്ക് അടുത്ത് നിർത്തി ഫോൺ അടിയുന്നത് കേട്ട് ഫോണെടുത്തുനോക്കി പരിചയമില്ലാത്ത നമ്പർ
ഹലോ...
ഹലോ... ഷെബി ഞാനാ വെള്ളിയോട്ടെ സകീനയാ...
മനസിലായി പറയിത്ത... ശബ്ദമൊക്കെ എന്താ വല്ലാണ്ടിരിക്കുന്നെ എന്തേലും പ്രശ്നമുണ്ടോ...
നീ എവിടെയാ...
നാട്ടിലുണ്ടിത്താ...
നീ ഏന്റെ കൂടേ മോളെ കോളേജ് വരെ ഒന്ന് പോരുമോ... പറ്റില്ലെന്ന് മാത്രം പറയല്ലേ... അത്യാവശ്യമാ...
ഞാൻ വരാ ഇത്താ... എപ്പോഴാ പോവേണ്ട...
ഇപ്പൊ തന്നെ...
ശെരിയിത്താ... ഞാനിപ്പോ അങ്ങോട്ട് വരാം...
ഫോൺ കട്ട് ചെയ്ത് ബിച്ചുവിനെ വിളിച്ചു
നീയെവിടെയാ...
ആശാന്റെ വീട്ടിലാ...
വണ്ടിയുണ്ടോ കൈയിൽ...
ഉണ്ടെടാ... എന്തെ... ടൂൾ ഉണ്ടോ...
ആ... ഉണ്ട്...
പൊട്ടുമോ...
പന്ത്രണ്ടും...
നീയെന്നാ അതുമെടുത്ത് വെള്ളിയോട്ടെ അന്തുറുക്കന്റെ വീട്ടിലേക്ക് വാ... എനിക്ക് വണ്ടിയൊന്ന് വേണം...
ശെരി...
ഐസ് ക്രീമിന്റെ പൈസയും കൊടുത്ത് വണ്ടിയെടുത്തു വയറിൽ ചുറ്റിപിടിച്ചിരുന്നു ഐസ്ക്രീം തിന്നോണ്ട്
കാക്കൂ...
ആരാ വിളിച്ചേ... വീടിന്റെ അടുത്തുള്ളതാ നിനക്കറിയില്ല... സെകീനത്ത...
എന്തെ...
അവരെ കൂടേ മോളേ കോളേജിൽ പോവാമോന്ന്... അവിടെ എന്തോ പ്രശ്നമുണ്ടെന്ന്...
മ്മ്... ഇപ്പൊ പോണോ...
മ്മ്... എന്തെ...
ഒന്നൂല്ല...
നിനക്ക് കറങ്ങാൻ പോവാനല്ലേ... നമുക്ക് വേറൊരു ദിവസം പോവാ... അവർക്കെന്തോ അത്യാവശ്യം ആണെന്ന് തോന്നുന്നു... ചോദിക്കുമ്പോ എങ്ങനെയാ പറ്റില്ലെന്ന് പറയുക
മ്മ്... സാരോല്ല കാക്കു ചെല്ല്... വൈകീട്ട് കല്യാണത്തിന് പോവാൻ എന്നെ കൂട്ടാൻ വരാൻ മറക്കണ്ട...
വരാടി പൊനെ...
അവളെ ഇറക്കി അവിടെ എത്തുമ്പോ ബിച്ചു കാത്തിരിപ്പുണ്ട്
💬 Comments
View all comments