0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

അവന് ബൈക്കും കൊടുത്ത് അവന്റെ വണ്ടിയിൽ ഞങ്ങൾ കോളേജിലേക്ക് തിരിച്ചു അവരുടെ കരയുന്ന കണ്ണുകളും മുഖവും കണ്ട്

എന്താ ഇത്താ... മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ... എന്താ പ്രശ്നം... നമ്മളിപ്പോ എന്തിനാ പോണേ...

ഞാൻ പറയാ... നീ ആരോടും പറയല്ലേ...

ഞാൻ പോസ്റ്ററടിച്ചൊട്ടാൻ പോകുവാ...

അതല്ല... അവളിപ്പോ പഠിക്കാൻ പോകുന്നത് ഏന്റെ നിർബന്തത്തിനാ... ആങ്ങളമാർക്കും ഇക്കാക്കുമൊക്കെ അവളെ കെട്ടിച്ചുവിട്ടാ മതി എന്നാ... പഠിച്ചൊരു ജോലി ആയിട്ട് മതി കല്യാണം എന്ന് ഞാനും അവളും വാശിപിടിച്ചു നിന്ന് സമ്മതിപ്പിച്ചതാ അവരെക്കൊണ്ട്... ഇതെങ്ങാനും അവരറിഞ്ഞാ എന്നെയും മോളെയും കൊത്തി നുറുക്കും...

എന്താ വല്ല പ്രേമവും ആണൊ...

അത്...

പറയാൻ പറ്റുന്നതാണേൽ പറ എന്തായാലും പരിഹാരമുണ്ടാക്കാം...

അവൾ കൂടെ പഠിക്കുന്ന ചെറുക്കാനുമായി ഇഷ്ടത്തിലാ...

അതാണോ പ്രശ്നം... ഞാനീ പ്രേമകേസിൽ കയ്യിടാൻ പോക്കില്ല...

അതല്ല ആ കാര്യം അവളെന്നോട് പറഞ്ഞിട്ടുണ്ട് ചെക്കനെയും ഞാൻ കണ്ടിട്ടുണ്ട് നല്ലൊരു പാവം ചെക്കനാ പഠിപ്പ് കഴിഞ്ഞ് ജോലി ആയിട്ട് വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാം എന്ന് ഞാനും അവളോട് പറഞ്ഞതാ...

പിന്നെന്താ പ്രശ്നം...

ഇന്നലെ അവൾ അവന്റെ കൂടേ കറങ്ങാൻ പോയി...

അതാണോ പ്രശ്നം അതൊക്കെ സാധാരണയല്ലേ...

അവളും അവനും കൂടേ ഒരുമിച്ചവന്റെ റൂമിലായിരുന്നു താമസിച്ചേ... ഇന്നവള് കോളേജിൽ പോയപ്പോ വേറെ കുറച്ച് ചെക്കൻമാർ അവനും അവളുംകൂടെ ഒരുമിച്ചുള്ള വീഡിയോ അവരെ ഉണ്ട് ഇന്നവരെ കൂടേ ചെന്നില്ലെങ്കിൽ നെറ്റിലിടും എന്നൊക്കെയാ പറയുന്നേ... ചെക്കനും അവളുമാണേൽ ഭയങ്കര കരച്ചിലും ചത്തുകളയും എന്നൊക്കെയാ പറയുന്നേ...എനിക്കെന്താ ചെയ്യേണ്ടേ എന്നൊരു പിടിയുമില്ല... എന്തേലും സംഭവിച്ചാ പിന്നെ ചാവാനല്ലാതെ എനിക്കും അവൾക്കും വേറെ വഴിയില്ല...

എന്നാ പോയി ചാവ്...

💬 Comments

View all comments