0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

തോറ്റ് പോവും...

ഇതിനാണോ കരഞ്ഞു പേടിപ്പിച്ചേ... എണീറ്റെ എണീറ്റുവന്ന് മുഖം കഴുക്... എന്തേലും കഴിക്കാം...

മ്ഹും... എനിക്ക് വേണ്ട...

അവളെ പിടിച്ചെഴുനേൽപ്പിച്ചു അടുക്കളയിൽ ചെന്ന് എനിക്കായി ഭക്ഷണം എടുത്ത് തന്ന അവളെ പിടിച്ച് അരികിൽ ഇരുത്തി ചോറ് വാരി അവൾക്കു നീട്ടി

തോറ്റെന്നു കരുതി ഒരു പ്രശ്നോമില്ല... ഇഷ്ടമില്ലേൽ ഇത്ത പോവണ്ട...കരയാതിരുന്നാൽ മതി... ഇപ്പൊ ഏന്റെ പൊന്നിത് കഴിക്ക്...

നിർബന്ധിച്ചു കഴിപ്പിച്ചു

മുഖമൊക്കെ കഴുകി വന്നേ... നമുക്കൊന്ന് പുറത്ത് പോവാം...

വേണ്ട... ഞാൻ കിടക്കട്ടെ...

അവൾ മുറിയിലേക്ക് പോയ പിറകെ പാത്രം സിങ്കിൽ ഇട്ട് കൈ കഴുകി ഞാനും ചെന്നു അവൾ ബെഡിൽ കിടക്കുന്നത് കണ്ട് അവളുടെ തലഭാഗത്ത് ഇരുന്ന് തല എടുത്ത് മടിയിൽ വെച്ചു തലയിൽ തലോടി കവിളിൽ ഉമ്മവെച്ചു

മോളേ...

മ്മ്...

നീയിങ്ങനെ സങ്കടപെട്ടിരിക്കല്ലേ... നീ തോക്കുവൊന്നും ഇല്ല ഇനി തോറ്റാലും സാരോല്ല... ഈ സർട്ടിഫിക്കറ്റിലൊന്നും വലിയ കാര്യമില്ല എന്നെ നോക്ക് ആകെ പഠിച്ചത് ഐറ്റിഐ ആണ് ഇന്നിപ്പോ ഏന്റെ കീഴെ ജോലി ചെയ്യുന്നവരിൽ എം ബി എ കാരടക്കമുണ്ട് ഒന്ന് തോറ്റെന്നു വെച്ച് ഒരു പ്രശ്നോമില്ല... പൊന്നല്ലേ മുഖമിങ്ങനെ വെക്കല്ലേ...

തോറ്റൊന്നുമില്ല തീരെ മാർക്കില്ല...

റിസൾട് വന്നോ...

മ്മ്...

എത്ര മാർക്കുണ്ട്...

അൻപത്...

എത്രയിലാ...

എൺപതിൽ...

എന്നിട്ടാണോ കിടന്നു കരയുന്നേ... ഇത്രേം കാലം ഇതൊന്നുമായി ഒരുബന്തോമില്ലാതെ നടന്നിട്ട് നീ പാസായതേ വല്യ കാര്യം ഇത്രേം മാർക്കുണ്ടായിട്ട് പിനേം കിടന്നു കരയുന്നോ... ഞാൻ കരുതി തോറ്റിട്ടുണ്ടാവുമെന്ന്...

എന്നാലും ഇത്രേം പഠിച്ചിട്ടും...

പോയേ... നീ ഇതാ നിങ്ങള് പെൺപിള്ളേരെ കുഴപ്പം... കിട്ടിയ മാർക്കിനൊരു വിലയും കാണില്ല

💬 Comments

View all comments