0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

കിട്ടാത്ത മാർക്കിനെ നിങ്ങൾക്ക് വിലയുള്ളൂ...

പോടാ... തോറ്റലെന്താക്കും...

ഏന്റെ കൂടെ ഖത്തറിൽ പോരേ ഏന്റെ പി എ പോസ്റ്റ് കാലിയാണ് കണക്ക് നോക്കാൻ എനിക്കൊരു ഹെല്പും ആവും...

അപ്പൊ ജയിച്ചാലോ...

ജയിച്ചാലും പോരേ...

പിനെന്തിനാ പഠിക്കുന്നെ...

പഠിക്കുന്നത് സർട്ടിഫിക്കറ്റിന് വേണ്ടി... നാളെ ഒരു കാലത്ത് എന്നോട് തല്ലുണ്ടാക്കി വിട്ടിട്ടുപോയാലും പണിയില്ലാതെ തെണ്ടിപോവരുതല്ലോ...

പോടാ തെണ്ടീ...

പോട്ടേ...

വേണ്ട...

വിശക്കുന്നു... ഞാൻ ഫുഡ്‌ കഴിച്ചിട്ട് വരാം...

നീ കഴിച്ചില്ലേ...

കഴിക്കാൻ വിളിക്കാൻ വന്നപ്പോയല്ലേ നാറീ നീ കരഞ്ഞോണ്ട് കിടന്നേ...

അവളെനെ കൂട്ടി കിച്ചണിൽ ചെന്ന് ഭക്ഷണം എടുത്തു

പിള്ളാർക്ക് കൊടുത്തോ...

അറിയൂല...

അഭീ... എല്ലാരും വന്നേ...

പാത്തു : എന്താ മാമാ...

ചോറ് തിന്നോ...

അഭി : ഇപ്പൊ വേണ്ട... ഞങ്ങള് കളിക്കട്ടെ...

ഇത്ത : കളിയൊക്കെ പിന്നെ ആദ്യം ഭക്ഷണം എല്ലാരും കയ്യും മുഖവും കഴുകിക്കേ...

പാത്തു : ഇപ്പൊ വേണ്ടുമച്ചീ...

നാലുപേരും പെട്ടന്ന് കൈ കഴുകി വന്ന് ചോറ് തിന്നാ നമുക്ക് ഐസ് ക്രീം വാങ്ങാൻ പോവാം...

നാലാളും ഓടിപ്പോയി കയ്യും മുഖവും കഴുകിവന്നു

ഇത്ത അവരെ എടുത്ത് ഏന്റെ രണ്ടുവശത്തും സ്ലാബിലിരുത്തി

ഇത്ത : ആർക്കാ ആദ്യം വേണ്ടേ...

പാത്തൂന്...

ഇത്ത ഞങ്ങൾക്കഞ്ചുപേർക്കും വാരിത്തന്നുകൊണ്ടിരിക്കെ ഞാൻ അവളെ ഏന്റെ കാലുകൾ കിടയിൽ ആക്കി കാലുകൊണ്ട് പിടിച്ചു അവളും ആ നിൽപ്പിൽ ഞങ്ങൾക്ക് വാരിത്തന്നു

ഫൗസി കയറിവരുമ്പോ ഞങ്ങൾക്ക് ചോറ് വാരിത്തരുന്നതും ഞങ്ങൾ തിന്നുന്നതും കണ്ട്

ഫൗസി : ഞാൻ കൊടുത്തേനല്ലോ...

ഇത്ത : അതെന്തേ ഞാൻ കൊടുക്കരുതോ...

ഫൗസി : അതല്ല നിനക്കൊരു ബുദ്ധിമുട്ടാവൂലെന്ന്

💬 Comments

View all comments