Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
കരുതി പറഞ്ഞതാ... രണ്ടാൾക്കും ഭക്ഷണം കഴിക്കാൻ മടിയാ...
അവർക്ക് മടിയൊന്നുമില്ല അവര് കഴിക്കുന്നുണ്ടല്ലോ അല്ലേടാ...
അവര് രണ്ടാളും തലയാട്ടി
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഐസ്ക്രീം വാങ്ങാൻ പോവാൻ പറഞ്ഞവർ പുറകെ കൂടി ഇത്താനോട് കല്യാണത്തിനു പോവാൻ റെഡിയാവാൻ പറഞ്ഞു പിള്ളാരേം കൂട്ടി കവലയിൽ ചെന്നു നാലാൾക്കും ഐസ് ക്രീം വാങ്ങികൊടുത്തു നാലാളേം ഹാപ്പിയാക്കി തിരികെ വീട്ടിലെത്തി ഇത്ത എനിക്കിടാനായി അഫി തന്നുവിട്ട പിസ്ത്ത പച്ച ഷർട്ടും സിൽവർ കര ഡബിൾ മുണ്ടും തേച്ചു വെച്ചത് എടുത്തിടുന്നതിനിടെ
ഇത്ത : എടാ ആ കൊച്ചിന്റെ കഴുത്തിലും കാതിലും ഒന്നുമില്ല... അവൻ തിരിച്ചു തന്ന പാത്തൂന്റെ പൊന്ന് അതിനിട്ടു കൊടുക്കട്ടെ...
അതിനെന്താ... നീ കൊടുത്തോടീ...
അലമാരയിൽ നിന്നും അവളുടെ സ്വർണത്തിന്റെ കൂട്ടത്തിൽ നിന്നും പാത്തൂന്റെ പഴയ കമ്മലും മാലയും കൈ ചെയ്നും പാദസരവും എടുത്തു
ഇത്ത : ആമീ...
ആമി : (ഓടി വന്നു) എന്താ ആന്റി...
അവളെ എടുത്ത് കട്ടിലിൽ ഇരുത്തി ഓരോന്നായി അവൾക്കിട്ടുകൊടുത്തു
ഇത്ത : (അവൾക്ക് ഉമ്മ കൊടുത്ത് അവളുടെ കവിളുകൾ പിടിച്ചാട്ടി) ഇപ്പൊ ആമിക്കുട്ടി ഒന്നൂടെ സുന്ദരിയായി... സന്തോഷമായില്ലേ...
മ്മ്... (കുഞ്ഞു മുഖത്ത് നാണം വിരിഞ്ഞു)
ഇത്ത : ചെല്ല് പോയി കളിച്ചോ...
അവൾ പുറത്തേക്കോടി...
മുടി ചീകാൻ ചീപ്പ് എടുത്ത ഏന്റെ കൈയിൽ നിന്നും ചീപ്പ് വാങ്ങി അവൾ മുടി ചീകിവെച്ചു ഹെയർ ബാന്റ് വെച്ച് കണ്ണെഴുതിത്തന്നു
മീശ പിരിച്ചു വെച്ച് അവളെന്റെ മുഖത്ത് നോക്കി നെറ്റിയിൽ ഉമ്മ വെച്ചു
പോവാം...
മുറി വിട്ട് പുറത്തേക്കിറങ്ങിയതും ഫൗസ്യആമിയെയും പിടിച്ച് അങ്ങോട്ട് വന്നു അവരുടെ
💬 Comments
View all comments