0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

നോക്കി വയർലസ്സിലൂടെ ഒഴുകി വരുന്ന ശബ്ദം ചെവിയിലേക്കടിച്ചുകയറി ഇരിക്കുന്നത് പോലീസ് സ്റ്റേഷനിൽ ആണെന്ന് മനസിലാക്കാൻ അല്പം സമയമെടുത്തു കിടന്നിരുന്ന ബെഞ്ചിൽ നിന്നുമെഴുനേറ്റിരിന്നു ക്ലോക്കിൽ സമയം നാല്മണി അരയിൽ തപ്പി ഫോൺ ഇല്ലെന്ന് കണ്ട് എഴുന്നേറ്റു അതിലെ നടന്നു പോവുന്ന പോലീസുകാരനെ നോക്കി

സാർ... റസ്റ്റ്‌ റൂം എവിടെയാ...

കടുപ്പിച്ചു നോക്കി അയാൾ ഒരു വശത്തേക്ക് കൈ ചൂണ്ടി

മൂത്രമൊഴിച്ചു നന്നായി മുഖം കഴുകി അഴിഞ്ഞുലഞ്ഞ മുടി കൈകൊണ്ട് പുറകിലേക്ക് ചീകി വെച്ച് പുറത്തേക്കിറങ്ങി ടേബിളിൽ ഇരിക്കുന്ന പോലീസുകാരനരികിൽ ചെന്നു

സാർ, എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നെ...

തന്റെ പേരിൽ കൊലപാതക ശ്രെത്തിന് ഒരു പരാതി കിട്ടിയിട്ടുണ്ട് അതിനെപ്പറ്റി അന്വേഷിക്കാൻ വിളിപ്പിച്ചപ്പോ നീ വരാൻ കഴിയില്ലെന്ന് പറഞ്ഞു അതുകൊണ്ട് പിടിച്ചോണ്ട് വന്നതാ...

ഏന്റെ ഫോൺ എവിടെ...

ഫോണൊക്കെ ഇവിടെ ഉണ്ട്... നിങ്ങളവിടെപോയിരി...

സ്റ്റേഷൻ ഇൻചാർജ് ആരാ...

എ സി പി ഹർപ്രീത് സിങ്ങ് ഐ പി എസ്...

ശെരി... ആ ഫോണോന്ന് തന്നെ ഞാൻ ഇവിടെയാ ഉള്ളേ എന്ന് ആരെയെങ്കിലും വിളിച്ചോന്നറിയിച്ചേക്കട്ടെ...

ഫോൺ ഇപ്പൊ തരാൻ പറ്റില്ല...

ശെരി... ഒരു ചായ കിട്ടുമോ...

അയാൾ മറ്റൊരാളോട് ചായക്ക് പറഞ്ഞു അയാളോട് സ്ട്രോങ്ങ്‌ആയിട്ട് മധുരമില്ലാത്ത കട്ടൻ മതി എന്ന് പറഞ്ഞു അവിടെ കണ്ട കസേരയിലേക്കിരുന്നു അല്പ സമയം കഴിയുമ്പോയേക്കും അയാൾ ചായയുമായി വന്നു ചായകുടിക്കെ പുറത്തുനിന്നു കയറിവന്ന പോലീസുകാരൻ

സാറെന്താ വന്നേ...

എന്തോ കൊലപാതക ശ്രെത്തിനു പരാതി കിട്ടിയിട്ടുണ്ടെന്ന് പാറഞ് പിടിച്ചോണ്ട് വന്നതാ... ഏന്റെ ഫോണോന്ന് തന്നാൽ നന്നായിരുന്നു... ഒരു കാൾ ചെയ്തിട്ട് തന്നേക്കാം...

അയ്യോ... സാർ... പ്രശ്നമാക്കരുത്... ആളറിയാതെ...

💬 Comments

View all comments