0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

വല്ലാത്തൊരു മാനസികാവസ്ഥയിലാണവളിപ്പോ...

മ്മ്... അവൾക്ക് ഭക്ഷണമൊക്കെ എങ്ങനെയാ എന്താ കൊടുക്കുക

അഫി : ഭക്ഷണമൊന്നും അങ്ങനെ പെട്ടന്ന് കൊടുക്കാൻ പറ്റില്ല... ജ്യൂസും റാഗികഞ്ഞിയും ഒക്കെ ആയി പ്രോട്ടീൻ ഉള്ള കനം കുറഞ്ഞ ഭക്ഷണങ്ങൾ കുറച്ച് കുറച്ചായി കൊടുത്ത് ശെരിയാക്കികൊണ്ടുവരണം...

മ്മ്... നീ തന്നെ എന്താ വേണ്ടേ എന്ന് വെച്ചാൽ നോക്കിചെയ്യ്...

അഫി : അതൊക്കെ ഞാൻ ചെയ്തോളാം... അതൊന്നും ആലോചിച്ചെന്റെ മോൻ ടെൻഷനാവണ്ട... ശരീരത്തിനുള്ളപോലെ മനസിനും നല്ലോണം പറ്റിയിട്ടുണ്ട്... ഞാൻ സെലിനോട് വരാൻ പറഞ്ഞിട്ടുണ്ട്...ഇന്ന് ഡ്യൂട്ടി കഴിഞ്ഞവൾ ഇങ്ങോട്ട് തിരിക്കും എന്നാ പറഞ്ഞേ...

മ്മ്... എന്താ എന്ന് വെച്ചാൽ നീ നോക്കി ചെയ്യ്...

അഫി : മ്മ്... ഞാൻ പറഞ്ഞ കാര്യം ഇക്കാ ആലോചിച്ചോ...

റിസൈൻ ചെയ്യുന്ന കാര്യമല്ലേ... നോക്കാം...

മ്മ്... മുത്തിനെയും റിയയെയും കൂട്ടി ആശാന്റെ വീടിനടുത്ത് നിർത്തിയ റിയയുടെ വണ്ടി എടുക്കാൻ അവളെ അവിടെ ഇറക്കി മുത്തിനെയും വീട്ടിലാക്കി വീട്ടിൽ ച്ചെന്ന് കുളിച്ച് മാറി അടുക്കളയിലേക്ക് ചെന്നു

ഉമ്മ എവിടെ...

ആയിഷ : അഹമ്മദ്ധിക്കാന്റെ കൂടെ പറമ്പിലാ...

ബിച്ചു വന്നിനോ...

സൗമിനി : വന്നിനും ബാഗ് ഷെബിനാന്റെ റൂമിലുണ്ടെന്ന് പറയാൻ പറഞ്ഞു...

മ്മ്... കുട്ടികൾ എങ്ങനെ പോയി...

ആയിഷ : ഫൗസ്യ ഓരെ കൊണ്ടുവിടാൻ പോയിക്ക്...

മ്മ്...

ബാഗ് എടുത്ത് വണ്ടിയിൽ വെച്ച് ഉമ്മാനെയും ഉപ്പാനെയും കണ്ട് വണ്ടിയെടുത്തിറങ്ങി മുത്തിനെയും കൂട്ടി അഫിയുടെ വീട്ടിൽ എത്തുമ്പോ പ്രിയ റെഡിയായി നിൽപ്പുണ്ട് ഞങ്ങളവിടുന്ന് ഭക്ഷണവും കഴിച്ച് അഫിയോടും ലെച്ചുവിനോടും യാത്രപറഞ്ഞു പ്രിയയെയും കൂട്ടി മുത്തിന്റെ കോളേജിലേക്ക് വിട്ടു കോളേജിൽ അവളെ ഇറക്കി പ്രിയയുടെ ഓഫീസ് ലക്ഷ്യമാക്കി

💬 Comments

View all comments