Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
വണ്ടിയെടുത്തു
പ്രിയാ... ഞാൻ എന്തിനാ അവരെ തല്ലിയതെന്നറിയുമോ...
ഇല്ല...
നീയെന്താ ചോദിക്കാത്തെ... അറിയണ്ടേ...
(അവൾ ഹാൻഡ് റെസ്റ്റിലെ കൈയിൽ കെട്ടിപിടിച്ചു) ഇതുവരെ ആര് പറഞ്ഞിട്ടും ഞാൻ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല... പക്ഷേ നിങ്ങൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും നിയമത്തിനെ എന്നല്ല എന്തിനെയും എതിർക്കും...
അവൾ കെട്ടിപിടിച്ച കൈ വിടീച്ച് തലയിൽ തടവി വണ്ടി സൈഡാക്കി അവളെ നോക്കി കൈ കൾ നീട്ടി അവളെ ഹാൻഡ് റെസ്റ്റിന് മുകളിലൂടെ വലിച്ച് മടിയിലേക്ക് ചെരിച്ചിരുത്തി കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു വണ്ടിയെടുത്തു
വയറിൽ ചുറ്റി പിടിച്ച് മുഖത്തേക്ക് നോക്കി നെഞ്ചിൽ കിടക്കുന്ന അവളെ നോക്കി
എന്താടീ...
മ്ഹും...
നീ ഇവിടെ വന്നിട്ട് എത്ര കാലമായി...
മൂന്ന് മാസമാവുന്നു...
മൂന്ന് മാസം കൊണ്ട് മലയാളം ഇത്രയും പഠിച്ചോ...
കേട്ടാൽ പഠിക്കാൻ എളുപ്പമല്ലേ... ഇംഗ്ലീഷിൽ ഒരു തോട്ടിലെ "യൂ ആർ എ ഗുഡ് ലിസണർ യൂ ആർ എ ഗുഡ് സ്പീക്കർ" എന്ന് ഭാഷയുടെ കാര്യം അത്രയേ ഉള്ളൂ
എന്നാലും നിന്റെ മലയാളം കേൾക്കാൻ രെസമുണ്ട് എല്ലാർക്കും പെട്ടന്ന് ഇഷ്ടമാവും
അങ്ങനെ എല്ലാരും ഇഷ്ടപെടണ്ട ഏന്റെ ചെക്കൻ ഇഷ്ടപെട്ടാൽ മതി
നിന്റെ... ഫസ്റ്റ് പോസ്റ്റിങ്ങ് ആണോ...
ട്രാൻസ്ഫർ... ഫസ്റ്റ് പോസ്റ്റിങ്ങ് പാട്നയിൽ ആയിരുന്നു അവിടുന്ന് ഒരു പീഡന കേസിൽ മിനിസ്റ്ററുടെ മോനെ ലോക്കപ്പിൽ കയറ്റി നല്ലോണം പൊട്ടിച്ചു... മുകളിൽ നിന്ന് പ്രഷറുണ്ടായിരുന്നേലും ഞാൻ കാര്യമാക്കിയില്ല... തോന്നിയപോലെ ഡിസ്മിസ് ചെയ്യാൻ വകുപ്പില്ലാത്തോണ്ടും ഞാനവിടെ നിന്നാൽ അവന്റെ കേസിൽ അവൻ കുടുങ്ങും എന്നത് കൊണ്ടും പെട്ടീം കിടക്കേം എടുത്ത് വിട്ടോളാൻ പറഞ്ഞോണ്ട് പിറ്റേന്ന് കാലത്ത് ഓർഡർ
💬 Comments
View all comments