Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
പോലും ഇല്ല... ഹോസ്പിറ്റലിൽ കൊണ്ടുപോകണം...
ഹേയ്... ഹോസ്പിറ്റൽ വേണ്ട ആരും അറിയണ്ട...
അഫി : എങ്കി വീട്ടിൽ...
നിന്റെ വീട്ടിൽ നിർത്താമോ...
അഫി : ആ... പ്രിയാ ഏതേലും മെഡിക്കൽ ഷോപ്പിൽ നിർത്ത്...
പ്രിയ : ഈ സമയത്ത് എവിടെ മെഡിക്കൽഷോപ്പ് ഉണ്ടാവാനാ... ഏതേലും ക്ലിനിക്കിലോ ഹോസ്പിറ്റലിലോ മാത്രമേ കാണൂ...
ഹൈവേ കയറ് അടുത്ത ടൗണിൽ ഉണ്ടാവും...
അടഞ്ഞു കിടക്കുന്ന ഷോപ്പുകളും എങ്ങാനും തുറന്നിരിക്കുന്ന തട്ടുകടകളും മാത്രം കാണാനുള്ളൂ കുറേ മുന്നോട്ട് പോകെ മുനിലായ് കണ്ട സിറ്റി മെഡിക്കൽസ് എന്ന ബോർഡിന് മുന്നിൽ വണ്ടി ച്ചെന്ന് നിന്നതും അഫി വണ്ടിയിൽ നിന്നും ഇറങ്ങി ഷോപ്പിലേക്കോടി സ്റ്റത്തും ബിപിയും ഷുഗറും ചെക്ക് ചെയ്യാനുള്ള മെഷീൻ മെഡിസിൻസ് അടക്കമുള്ളതെല്ലാം കുറേ സാധനങ്ങളുമായി വന്നു ഒരു മരുന്നവിടെ ഇല്ല കുറച്ച് മുന്നോട്ട് ചെന്നാൽ വേറൊരു ഷോപ്പ് ഉണ്ടെന്ന് പറഞ്ഞു വണ്ടി മുന്നോട്ട് നീങ്ങി മെഡിക്കൽ ഷോപ്പിൽ നിന്നും കിട്ടാതെ പോയ മരുന്നും വാങ്ങി വണ്ടി മുന്നോട്ട് നീങ്ങി
അഫി : ഒന്ന് നേരെ കിടത്തണം...
ഈ സീറ്റിൽ കിടത്തിയാ മതിയോ...
നിവർത്തി കിടത്താൻ പറ്റിയാൽ അത്രയും നല്ലത്...
(ഒന്ന് ആലോചിച്ചു) പ്രിയാ ആളില്ലാത്ത സ്ഥലത്ത് വണ്ടി സൈഡാക്ക്... ഈ സീറ്റ് മടക്കിയിട്ടാൽ പുറകിൽ നിന്നു മുൻ സീറ്റ് വരെ ഒരേ ലെവൽ ആണ്...
അഫി : അതാ നല്ലേ...
അവൾ വണ്ടി സൈഡ് ആക്കി ഞങ്ങൾ ഇറങ്ങി പുറകിലെ ഡോർ തുറന്ന് സീറ്റ് മടക്കി അവളെ കിടത്തി പരിശോധിച്ചു ഇൻജക്ഷനും ഡ്രിപ്പും ഇട്ട് വണ്ടി മുന്നോട്ട് നീങ്ങുമ്പോ ഞങ്ങളവൾക്ക് ചുറ്റുമിരുന്നു
വീട്ടിലെത്തി
💬 Comments
View all comments