Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
അവളെ കിടത്തി മുറിക്ക് പുറത്തേക്കിറങ്ങി അഫി അവളെ പരിശോധിച്ചു അവൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു നേരം പുലരുവോളം ഞങ്ങൾ അവൾ ഉണരുന്നതും കാത്തിരുന്നു നേരം പുലർന്ന പിറകെ അവൾ പതിയെ കണ്ണ് തുറന്നു ചുറ്റും നിൽക്കുന്ന ഞങ്ങളെ നോക്കുമ്പോഴും അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞുനിന്നു
മോളേ... മോള് അമൃത അല്ലേ... (അവൾ അല്ലെന്ന് പറയണേ എന്ന ചിന്തയോടെ ചോദിച്ചു)
അവളെനെ തന്നെ നോക്കി
മ്മ്...
പേടിക്കണ്ട മോള് റെസ്റ്റെടുത്തോ...
എന്റെ മോനെവിടെ...
മോനോ...
അവൾ എഴുനേറ്റ് കൈയിലെ സൂചി വലിച്ചൂരാൻ നോക്കിയത് പിടിച്ചു വെച്ചു
മോളേ... അമ്മൂ... എന്താ മോൾക്ക് പറ്റിയെ...
ആാാാ... അവരെന്റെ മോനേ കൊല്ലും...
ആര്...
അവര്...
ഒന്നും പറ്റില്ല ഞാൻ കൊണ്ടുത്തരും മോൾക്കവനെ...
പ്രതീക്ഷയോടെ ഏന്റെ മുഖത്ത് നോക്കി
കൊണ്ടുത്തരുമോ...
കൊണ്ടുത്തരും പൊന്നേ... അവൻ എവിടെയാ ഉള്ളതെന്ന് മാത്രം പറ മോള്...
അവൾ അഡ്രസ്സ് പറഞ്ഞു
മോള് ഇവിടെ റെസ്റ്റെടുക്ക് ഇവര് പറയുന്നത് കേൾക്കണം ഞാൻ പോയിട്ട് മോനെയും കൂട്ടി വരും
പുറത്തേക്കിറങ്ങി വണ്ടിയിലേക്ക് കയറുന്ന ഏന്റെ പിറകെ പ്രിയയും ഓടിവന്നു വണ്ടിയിൽ കയറി വണ്ടി മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു
പ്രിയ... ആ ഡാഷിൽ പിസ്റ്റളുണ്ട് എടുത്ത് കൈയിൽ വെച്ചോ ആരേലും വന്നാൽ കാലോ കയ്യോ എന്നൊന്നും നോക്കണ്ട കൊള്ളുന്നെടുത്തു പൊട്ടിച്ചോ...
ഫോൺ അടിഞ്ഞു
പറ... അഫീ...
ഇക്കാ അത് ഇവളെ പട്ടിണിക്കിട്ടതും കുഞ്ഞിനെ ഉപദ്രവിക്കുന്നതും അവളെ കെട്ടിയോനും വീട്ടുകാരും തന്നെയാ...
ഹേ...
ആ... ഇക്കാ... ഒരാഴ്ചയോളം ഭക്ഷണവും വെള്ളവുമില്ലാതെ അവിടുത്തെ സ്റ്റോർ റൂമിൽ അടച്ചിട്ടിരിക്കുകയായിരുന്നെന്നു...
നീ വെച്ചോ... ഞാൻ മോനെ കൂട്ടി വരാം...
💬 Comments
View all comments