0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

പ്രിയ : അതൊന്നുമല്ല ആദ്യം മധുരം കഴിക്ക്...

അവൾ ബാഗിൽ നിന്നും എടുത്ത് വന്ന സ്വീറ്റ് ബോക്സ്‌ എടുത്ത് എല്ലാർക്കും വായിൽ വെച്ചുകൊടുത്തു

ലെച്ചു : നിങ്ങൾ സസ്പെൻസ് ഇടാതെ കാര്യം പറ...

ഈ പ്രാവശ്യം നമ്മുടെ മണ്ഡലത്തിലെ സ്ഥാനാർഥി ആരാണെന്നറിയുമോ...

ലെച്ചു : നമുക്ക് പരിചയമുള്ള ആരേലുമാണോ...

പിന്നെ... നന്നായിട്ടറിയാം...

അഫി : ആരാ...

ദേവ ലക്ഷ്മി ഷെബിൻ അഹമ്മദ്...

അഫി : അത് പൊളിച്ചു... ഏതാ പാർട്ടി...

ലെച്ചു : ഞാനോ...

നീയല്ലേ ദേവ ലക്ഷ്മി ഷെബിൻ അഹമ്മദ്...

ലെച്ചു : അതല്ല ഞാൻ സ്ഥാനാർഥി ഒന്നും ആവൂല... അയ്യേ എനിക്കിതൊന്നും എന്താന്ന് പോലും അറിയില്ല...

അഫി : പിന്നെ... ഒന്ന് പോ ചേച്ചീ... എല്ലാം അറിഞ്ഞിട്ടല്ലേ ഇക്കണ്ട വരൊക്കെ മത്സരിക്കുന്നെ...

ലെച്ചു : നിനക്കെന്താ...

ഉമ്മച്ചി : എന്താ മോളേ... ഇവര് നിനക്ക് ദോഷമുള്ള എന്തേലും ചെയ്യുമെന്ന് തോന്നുന്നോ...

ലെച്ചു : അതല്ല... ഇതൊന്നും ശെരിയാവില്ല...

മുത്ത് : ഒക്കെ ശെരിയാവും... ഏത് പാർട്ടിയാ...

സ്വാതന്ത്ര...

ലെച്ചു : ഹഹഹ... ഇവിടെ സ്വാതന്ത്ര ആയി നിന്ന് ജയിക്കാൻ കഴിയുമെന്നാണോ...

അതൊക്കെ കഴിയും...

ലെച്ചു : എന്നാലും എന്ത് കണ്ടിട്ടാ എന്നെ...

ഒരു പാർട്ടിയുടെയും സപ്പോർട് ഇല്ലാതെ നീ എത്ര സമരം തുടങ്ങിവെച്ചിട്ടുണ്ട്... എത്ര ജനകീയ പ്രശ്നങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട്...

ലെച്ചു : അതുപോലാണോ ഇത്‌...

അതേ... നീ എം എൽ എ ആയാൽ നമ്മുടെ നാടിന് വേണ്ടി പലതും ചെയ്യാൻ കഴിയും...

ലെച്ചു : എന്നാലും...

അവളുടെ തോളിൽ കൈ ഇട്ട് അടുത്തിരുത്തി

ലച്ചൂ...

💬 Comments

View all comments