Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
കവിളിൽ തടവികൊണ്ട് അവളെനെ നോക്കി
ന്തോരു സാധനം... പോ ഞാൻ മിണ്ടൂല...
ശെരിക്കും...
അവളൊന്നും മിണ്ടാതെ മുഖം തിരിച്ചു
മിണ്ടിയില്ലേൽ ഞാനിപ്പോ നിലത്തിടും ഞാനത് ചെയ്യില്ലെന്ന ഉറപ്പിൽ ആയിരിക്കാം അവൾ ഞാൻ പറഞ്ഞത് മൈന്റ് ചെയ്തില്ല
വീട്ടിലെ മുറിയിൽ എത്തി നിലത്ത് വെച്ചപ്പോഴും അവൾ മിണ്ടുന്നില്ല
പുറത്തിറങ്ങി വേഷം മാറി ഉമ്മറത്തേക്കിറങ്ങിയപ്പോഴുണ്ട് ആമി മോള് കരഞ്ഞ മുഖത്തോടെ കോലയിൽ ഇരിക്കുന്നു മൂന്നുപേരും അവളെ സമാധാനിപ്പിച്ചോണ്ട് അരികിലുണ്ട് അടുത്ത്ച്ചെന്ന് അവളെ എടുത്തു
എന്ത് പറ്റി മാമന്റെ മുത്തിന്...
പാത്തു : ആന്റി അവളെ അടിച്ചു...
സാരോല്ല മോളേ ഉമ്മച്ചിയല്ലേ... പോട്ടേ... എന്തിനാ അടിച്ചേ...
അഭി : അവൾ ചുമരിൽ ചിത്രം വരച്ചതിനാ...
ആഹാ... അമിമോള് ചിത്രമൊക്കെ വരക്കുമോ... എവിടെ മാമൻ നോക്കട്ടെ...
പാത്തു : വാ കാണിച്ചുതരാം...
ഉപ്പാന്റെ ബെഡ് റൂമിലെ ചുവരിൽ അവൾ വീടും മരവും പുഴയും തോണിയും ഉള്ളോരു സീനറി വരച്ചത് കണ്ട് അവളെ കവിളിൽ ഉമ്മ കൊടുത്തു
അടിപൊളി ആയിട്ടുണ്ടല്ലോ... മക്കള് കളിച്ചോ...
അവരെ അവിടെ വിട്ട് വീടിനു പുറകിലേക്ക് ചെന്നു ഫൗസിയെ വിളിച്ചു ദേശ്യം അടക്കി പിടിച്ച്
എന്താ നിങ്ങളെ പ്രശ്നം...
ഒന്നും മനസിലാവാതെ എന്നെ നോക്കുന്ന അവരെ നോക്കി
നിങ്ങളെന്തിനാ മോളെ അടിച്ചേ...
അത് അവൾ ചുവരിൽ വരച്ചിട്ടാ...
കുട്ടികളായാൽ അതൊക്കെ സാധാരണയാ... ഇതിനൊക്കെ തല്ലണോ...
ഒന്നും മിണ്ടാതെ നിൽക്കുന്ന അവരെ നോക്കി
നോക്ക്... ഒരു കുട്ടി വീട്ടിൽ ഉണ്ടെന്ന് വീട്ടിൽ വരുന്നവരോട് ആ വീട്ടിലെ ചുവരുകൾ പറയണം അല്ലെങ്കിൽ ആ കുട്ടിക്ക് എന്തോ പ്രശ്നമുണ്ട്... ചുവരിൽ വരക്കരുത് എന്ന് മനസിലാക്കാൻ
💬 Comments
View all comments