Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
ഉള്ള പ്രായം അവൾക്കായി എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ... ഇത് അവസാനത്തെ ആണ് ഇനി ആവശ്യമില്ലാതെ കുട്ടികളെ അടിച്ചാൽ ഏന്റെ സ്വഭാവം മാറും പറഞ്ഞേക്കാം...
അവരുടെ കണ്ണ് നിറഞ്ഞത് കാര്യമാക്കാതെ അടുക്കളയിൽ കയറി ഒരു വലിയ പ്ളേറ്റ് എടുത്ത് ചോറും കറികളും വിളമ്പി ഒരു ഗ്ലാസിൽ വെള്ളമെടുത്ത് പ്ളേറ്റിൽ വെച്ച് അതുമായി അകത്തേക്ക് ചെല്ലുമ്പോ കുട്ടികൾ കളിക്കാൻ തുടങ്ങിയത് കണ്ട്
നിങ്ങള് ചോറ് തിന്നോ...
ആമിർ : ആ... ഉമ്മാമ ചോറ് തന്നു...
മുറിയിൽ ചെന്ന് മുടി ചീകുന്ന ഇത്താനെ നോക്കി
ഇത്തൂസേ... വിശക്കുന്നില്ലേ... ചോറ് തിന്നോ...
ഒന്നും മിണ്ടാതെ ചീപ്പും വെച്ച് തട്ടവും എടുത്തിട്ടു ബെഡിൽ ഇരുന്ന അവളുടെ വായ്ക്ക് നേരെ ചോറ് നീട്ടി മുഖം വെട്ടിച്ച് എണീറ്റു പുറത്തേക്ക് നടന്ന അവൾക്കു പിറകെ ചെന്നു
പൊന്നല്ലേ തിന്ന്...
ചുണ്ടിൽ വിരിഞ്ഞു വന്ന ചിരി മറച്ചുപിടിച്ചുകൊണ്ട് പുറത്തേക്ക് നടന്ന അവൾക്കു പിറകെ ചോറുമായി നടന്നു
പൊന്നൂ തിന്ന് മോളേ...
ഹമ്...
മുഖം വെട്ടിച്ചുള്ള അവളുടെ നടപ്പ് കണ്ടതോടെ ഇന്ന് ഇവള്ചോറ് തിന്നുമ്പോയേക്കും ഞാൻ കുറേ പിറകെ നടക്കേണ്ടി വരുമെന്നെനിക്കുറപ്പായി പ്ളേറ്റിന്റെ വക്കിൽ വലം കൈകൊണ്ട് പിടിച്ച് ഇടം കയ്യാൽ അവളെ കൈയിൽ പിടിച്ച് നിർത്തി അവൾക്കു മുന്നിൽ നിന്നു ചോറ് വാരി വായിലേക്ക് നീട്ടി
മുത്തല്ലേ... തിന്ന് എല്ലാരും ഇപ്പൊ വരും...
അവൾ വാ തുറന്നു വീട് ചുറ്റിയും നടക്കുന്ന അവൾക്ക് പിറകെ തിന്നാൻ മടിക്കുന്ന അവൾക്ക് ചോറ് വാരി കൊടുത്തു നടക്കുന്നതിനിടെ അവൾ പറമ്പിലേക്ക് കയറി നടക്കാൻ തുടങ്ങി വാരിക്കൊടുക്കുന്ന ചോറ് ഇടക്ക് തിന്നുന്നുണ്ടെങ്കിലും എന്നോട്
💬 Comments
View all comments