Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
പറന്നു വന്ന കുന്തം വാളിനെ തട്ടി തെറിപ്പിച്ചു ഭലം നഷ്ടപെട്ട ശരീരം പുറകോട്ട് മലർന്നു വീഴേ കുവയുടെ പുറത്തുനിന്നും ചാടിയിറങ്ങിയ അവൾ ഓടി വരുന്നതിനിടെ അവളുടെ വലം കയ്യിലെ കറുത്ത രക്തം പുരണ്ട വാളിനെ നിലത്തേക്കിട്ടു നിലം പതിക്കും മുൻപ് വാവിട്ടു കരഞ്ഞുകൊണ്ടവൾ രക്തത്തിൽ കുതിർന്ന എന്നെ താങ്ങി കിടത്തി തല എടുത്ത് മടിയിലേക്ക് വെച്ച് ദേഹത്തെ അമ്പുകളോരോന്നായി പറിക്കുമ്പോഴും അലറി കരയുന്ന അവളിൽ നിന്നും കണ്ണുനീര് ഉറ്റി വീണുകൊണ്ടിരിക്കുന്നു ചുറ്റുമുള്ള ശവങ്ങൾക്ക് നടുവിലിരിക്കുന്ന കറുത്ത രക്തം പുരണ്ട തൂവെള്ള വസ്ത്രമണിഞ്ഞ അവളെന്നെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പണിപ്പെട്ടു തുറന്നു പിടിച്ച മിഴി അവളുടെ കരയുന്ന മിഴികളിലേക്ക് നോക്കി നിന്നു അവളുടെ കണ്ണുനീര് തുടക്കാനായി പാതി ഉയർത്തിയ കൈ നിലത്തേക്ക് വീണു "തനിച്ചാക്കി പോവല്ലേ..." അവളുച്ചത്തിൽ വിലപിച്ചു അകലെ നിന്നും വന്ന അമ്പുകൾ കുനിഞ്ഞിരിക്കുന്ന അവളുടെ മുതുകിൽ തറച്ചു കയറി നിലത്തുനിന്നും വാളെടുത്തുകൊണ്ട് എഴുന്നേറ്റ് തിരിഞ്ഞു നിന്ന അവൾ കരഞ്ഞുകൊണ്ട് എന്റെ നേരെ വരുന്ന അമ്പുകൾ വെട്ടിമാറ്റി അവളുടെ വായിൽ നിന്നും രക്തം ഒലിച്ചിറങ്ങി നിറഞ്ഞ കണ്ണുകളുമായി അവളെന്നിലേക് നോക്കി വാൾ വീശേ തളർന്ന അവളുടെ വേഗം കുറഞ്ഞു അമ്പുകൾക്കിടയിൽ പറന്നുവന്ന കുന്തം അവളുടെ നെഞ്ചിൽ തറച്ചു ഇടം കൈ കൊണ്ട് കുന്തം വലിച്ചൂരി അവളെന്റെ മേലേക്ക് കിടന്നു അറ്റുപ്പോയ തൊണ്ടയിൽ നിന്നും ശബ്ദം പുറത്ത് വരാതെ നിൽക്കെ അവളുടെ മുതുകിലായി മഴതുള്ളി കണക്കെ അമ്പുകൾ വന്നു പതിച്ചു അവൾ തല പൊക്കി കണ്ണിലേക്കു നോക്കി "നീയാണെന്റെ പ്രാണൻ... ഞാനുള്ളകാലം കഴിഞ്ഞും നീ വേണം..." രക്‌തമൊലിച്ചിറങ്ങുന്ന ചുണ്ടുകളിൽ നിന്നും ഉതിർന്നു വീഴുന്ന വാക്കുകളെനെ കീറി മുറിക്കേ അവളെന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു മുതുകിൽ വലിയ അമ്പ് വന്ന് പതിച്ചതും അവളെന്റെ ചുണ്ടിൽ അമർത്തി ഉമ്മവെച്ചു തല ഉയർത്തി ഏന്റെ മുഖത്തേക്ക് നോക്കുന്ന അവളുടെ മുഖത്ത് അവളുടെ ജീവൻ പോവും വരെ അവളെനെ സംരക്ഷിക്കും നിശ്ചയ ദാർഢ്യവും അതിന് കഴിയുമെന്ന ഉറപ്പിൽ വിരിഞ്ഞ പുഞ്ചിരിയോടെ കണുകൾ കൂമ്പി അടയെ അവളെന്റെ ചുണ്ടുകളെ ചുണ്ട് ചേർത്തു നുണഞ്ഞു രക്തം മണക്കുന്ന മരണ ഓളം
💬 Comments
View all comments