Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
ഉറപ്പ് വരുത്താനും മണ്ഡലത്തിൽ കളി സ്ഥലങ്ങളും തൊഴിലിടങ്ങളും വർധിപ്പിക്കാനും നമ്മുടെ വരും തലമുറയെ കാർന്നു തിന്നുന്ന ലഹരിയേ ഇല്ലാതാക്കാനും നമ്മുടെ റോഡുകളുടെ ശോജനീയ അവസ്ഥ മാറ്റുവാനും തരിശായി കിടക്കുന്ന കൃഷി ഭൂമികൾ കൃഷിയിടങ്ങൾ ആക്കാനും മലിനമായി കിടക്കുന്ന ജലാശയങ്ങൾ നവീകരിക്കാനും അതിലൂടെ ജല ലഭ്യത ഉറപ്പ് വരുത്താനും നാടിന് ഹാനിയായ മാഫിയകളെ ഇല്ലായ്മ ചെയ്യാനും നിങ്ങളിൽ ഒരാളായി ഞാനും ഉണ്ടാവും എന്ന് നിങ്ങൾക്ക് ഞാൻ സത്യം ചെയ്തു തരുന്നു...
അവൾ പറഞ്ഞു നിർത്തിയതും കയ്യടി മുഴങ്ങി
ഇത് എന്നെ നിങ്ങൾ തിരഞ്ഞെടുത്താൽ ഞാൻ ചെയ്തു തരും എന്നല്ല എന്നെ നിങ്ങൾ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും ഇതിനെല്ലാം നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും എന്നാണ് ഞാൻ നിങ്ങൾക്ക് ചെയ്തു തന്ന സത്യം...
ഇത് കേട്ടതും എല്ലാവരും കയ്യടിച്ചു
നിങ്ങൾ എന്നെ തിരഞ്ഞെടുത്താൽ നമുക്കിതെല്ലാം ചെയ്യാൻ അധികാരം കൂടെ ഉണ്ടാവും എന്നതിനാലാണ് ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിതിരിച്ചത്... ജയിച്ചാൽ മണ്ഡലത്തിലേക്ക് പാസാവുന്ന ഓരോ പൈസയും ഇവിടെ ചിലവഴിക്കപെടുന്നുണ്ട് എന്നും അതിൽ അഴിമതി നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും ഓരോ രൂപയുടെയും കണക്ക് പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുവാനും ഞാൻ തയ്യാറാവുമെന്നും ഗവണ്മെന്റിൽ നിന്നും എനിക്ക് ശമ്പളമായി ലഭിക്കുന്ന തുക മണ്ഡലത്തിലെ ആശരണരായ രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കും എന്നും ഞാൻ നിങ്ങൾക്ക് സത്യം ചെയ്തു തരുന്നതോടൊപ്പം ഏന്റെ അധികാരപരിധിയിൽ വരുന്ന പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾ തയ്യാറാവണം എന്ന് കൂടെ ഓർമപ്പെടുത്തുന്നു...
വീണ്ടും ഉച്ചത്തിൽ കയ്യടികൾ മുഴങ്ങി
ഞാൻ നിങ്ങളോട് പറഞ്ഞ എന്തെങ്കിലും കാര്യത്തിൽ സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ചോദിക്കാം...
ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നത് കണ്ട്
💬 Comments
View all comments