Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
എന്താ...
തലക്ക് മുകളിൽ കൊമ്പ് പോലെ കുടുക്കി വെച്ച മുടിയും തുടുത്ത കവിളും വട്ടമുഖവും ഉണ്ട കണ്ണുകളും പുഴുവരിച്ച പല്ലും കാട്ടി അവൻ വിളിച്ച വിളിയോട് കിടപിടിക്കുന്ന ചബ്ദത്തോടെ തിരിച്ചു ചോദിച്ചു
എന്താന്നോ... ഞാനെറിഞ്ഞിട്ട മാങ്ങയാ... അതിങ് താ...
ഞാനെടുത്ത മാങ്ങയാ... ഞാൻ തരൂല...
അവളതും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഓടി ഓട്ടത്തിനിടയിൽ അവൾ വീണത് കണ്ട് അവൻ ഓടിച്ചെന്ന് അവളെ പിടിച്ചുയർത്തി ചരളിലുരഞ്ഞു പൊട്ടിയ കാൽ മുട്ടും കൈകളും കണ്ട് കരയുന്ന അവളെ കോരിയെടുത്തവൻ പൈപ്പിനടുത്തേക്ക് നടന്നു കയ്യും കാലും കഴുകിക്കൊടുത്ത് അവളെ എടുത്ത് ടീച്ചർമാരെ അടുത്ത് കൊണ്ടുപോയി ടീച്ചർമാർ അവൾക്ക് മരുന്നൊക്കെ വെച്ചുകൊടുത്തുകഴിയും വരെയും അവിടെ നിന്ന അവന് താൻ കാരണമാണവൾ വീണതെന്ന സങ്കടമായിരുന്നു മരുന്ന് വെക്കുമ്പോ കരഞ്ഞെങ്കിലും മരുന്ന് വെപ്പ് കഴിഞ്ഞ് അവൾ ഉണ്ടക്കണ്ണുകൊണ്ടവനെ തുറിച്ചു നോക്കി അവനവളെ നോക്കി ചിരിച്ചു അവളും പതിയെ ചിരിച്ചു അവനവൾക്ക് അടുത്തേക്ക് ചെന്നു
എന്താ പേര്...
അമൃത... അച്ഛൻ അമൂന്ന് വിളിക്കും... ചേട്ടന്റെ പേരെന്താ...
ഷെബിൻ അഹമദ്... എല്ലാരും ഷെബിന്ന് വിളിക്കും...
മാങ്ങ...
അവൻ ഓടി ഗ്രൗണ്ടിൽ ചെന്നു മാങ്ങ കാണാഞ്ഞു മറ്റൊരു മാങ്ങ പറിച്ചു അവൾക്കു കൊണ്ടുകൊടുത്തു കണ്ണു ചിമ്മിക്കൊണ്ട് പുളിയുള്ള മാങ്ങ തിന്നുന്ന അവളെ നോക്കി
എത്രാം ക്‌ളാസിലാ...
ഒന്ന് ഇയിൽ... ചേട്ടനൊ...
നാല് എ യിൽ
അന്ന് മുതൽ അവർ കൂട്ടായി... കാലത്ത് അവളെ തോളിലിരുത്തി സ്കൂളിലേക്ക് കൊണ്ടുവരുന്ന അവളുടെ അച്ഛൻ അവൾക്കായി വാങ്ങികൊടുക്കുന്ന മിട്ടായികൾ അവൾ അവന് കൂടെ പങ്കിടാൻ മറന്നില്ല മാങ്ങയും പുളിയും ചാമ്പക്കയും കൊണ്ട് അവൻ അവൾക്കരികിൽ
💬 Comments
View all comments