Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
കാലന്മാർ ആണെങ്കിലും അവരെ ഞാൻ വീഴ്ത്തും... നാളെ അതിലൊരുവന്റെ വീട്ടിൽ കരച്ചില് കേൾക്കും... ആ ഷോക്കിൽ നിന്നുമവർ നേരെ നിൽക്കും മുൻപ് അടുത്തത് അതിനടുത്തതും കൊടുത്തു... തകർന്നിരിക്കുന്ന അവർക്ക് പ്രതികരിക്കാൻ സമയം കൊടുക്കാതെ തളർത്തി മരണം മുന്നിലെത്തുമ്പോ നിസ്സഹായരായി അവർ നിൽക്കും...
എനിക്ക് വിശ്വാസമില്ല...
നാളെ നാളെ അതിലൊരുവന്റെ കുടുംബത്തിൽ മരണം സംഭവിക്കും എത്ര പേര് മരിക്കുമെന്നറിയില്ല ചിലപ്പോ അതിൽ അവനോ അവന്റെ കൂട്ടാളികളോ പോലും ഉൾപെടും...
അവരുടെ കൈയിൽ പെട്ടാൽ ചാവുന്നത് ബേദമെന്ന് തോന്നും മറക്കണ്ട...
പെടില്ല...
****************************************
ഇറങ്ങി പോവും മുൻപ് ബില്ല് കൊടുക്കാൻ നോക്കിയ അവരോട് ബില്ല് ഒരുമിച്ച് കൊടുത്തോളം എന്ന് പറഞ്ഞു അവർ പോയ പിറകെ ചോറുമായി വന്ന വെയിറ്ററോട് ഒരു ചോറിനു പറഞ്ഞതും ആദ്യം കൊണ്ടുതന്നതും രണ്ടുവട്ടം പ്ലേറ്റ് നിറച്ചു തന്നതും തിന്നിരിക്കുന്ന എന്നെ ഒന്ന് നോക്കി
പാർസലാണോ...
അല്ല ഇവിടെ കഴിക്കാനാ...
ആവൻ പോയി ചോറുമായി വന്നു പ്ലേറ്റ് മുന്നിലേക്ക് വെച്ചുതന്നു കറികളും എടുത്തു വന്നു വിളമ്പിതരെ ഇതെന്ത് ജീവി എന്ന ഭാവമായിരുന്നവന്റെ മുഖത്ത്
ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് കഴിച്ചുകൊണ്ടിരിക്കെ ഒരു വട്ടം ചോറും ഇട്ടു തന്നു പോയവനെ ഒരു വട്ടം കൂടെ വിളിച്ചു ഞാനും പ്രിയയും ചോറ് വാങ്ങികഴിച്ചു സൈഡടക്കം എല്ലാം കാലി ആക്കി കൈ കഴുകാൻ എഴുന്നേൽക്കും മുൻപ് വെയിറ്ററെ വിളിച്ചു ഇനിയും ചോറ് ചോദിക്കുമോ എന്ന ഭാവത്തിൽ നോക്കുന്ന അവനെ നോക്കി
ഇഞ്ചിയും പൊത്തിനയും ഇട്ട് മഥുരമില്ലാത്തൊരുകട്ടൻ ചായ
അവർ രണ്ടുപേരും സ്ട്രോങ്ങ് കട്ടനും പറഞ്ഞു കൈ കഴുകി വന്നു പേപ്പറും എടുത്ത് ബില്ലും
💬 Comments
View all comments