Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
തെങ്ങിന്റെ മുകളിന്ന് താർപ്പായിൽ വീണ എലി പിടഞ്ഞു ചോറില് വീണു അതോണ്ട് എലിയെ എടുത്ത് കളഞ്ഞു ചോറ് മാറ്റി വെച്ചു തണിഞ്ഞപ്പോ ഫൗസി പാതി ഒരു ചെമ്പിലാക്കി പശുവിനു കൊണ്ടുകൊടുത്തു അത് കുടിച്ചുകഴിഞ്ഞ് ചെമ്പെടുത്തു വന്നു ഭാക്കിയുള്ളത് മറ്റേ പശൂന് കൊടുക്കാൻ എടുത്തു തൊഴുത്തിൽ എത്തിയപ്പോഴാ ആദ്യം കൊടുത്ത പശു വായിന്നു നുരയൊക്കെ വരുന്നതും പിടയുന്നതും കണ്ട് ഇവള് വിളിച്ചപ്പോ എല്ലാരും ഓടിച്ചെന്നു പിന്നെ പെട്ടന്ന്തന്നെ ചത്തു...
ഉമ്മ ആകെ സങ്കടത്തിൽ ഇരിക്കുന്നു
മ്മ്... കുയിച്ചിട്ടോ...
ഉപ്പ : ചന്ദ്രനൊക്കെ കൂടെ എങ്ങനെയൊക്കെയോ എടുത്തോണ്ടുപോയി കുഴിച്ചിട്ടു...
മ്മ്... ആ ചോറെന്ത് ചെയ്തു...
ഉപ്പ : അതും അതിനൊപ്പം കളഞ്ഞു... എന്തേ...
എന്നിട്ട് എവിടെ കുഴിച്ചിട്ടു...
തെക്കേ മൂലയിൽ...
മ്മ്...
ഒന്നൂല്ല സങ്കടത്തോടെ ഇരിക്കുന്ന ഉമ്മയെയും നോക്കി കുളിച്ചിട്ടുവരാമെന്നു പറഞ്ഞ് തോർത്തുമെടുത്തിറങ്ങി
കാലത്ത് ഉമ്മറത്തിരുന്നു ചായകുടിക്കുന്ന ഏന്റെ തോളിൽ തൂങ്ങി ഇരിക്കെ
ഇത്ത : മോനൂ...
മ്മ്...
എന്താ ഒരു ടെൻഷൻ...
ഒന്നൂല്ല... എന്തേ ടെൻഷനുണ്ടെന്നു തോന്നിയോ...
ഞാൻ എണീറ്റുവന്ന മുതൽ ശ്രദ്ധിക്കുന്നു എന്തോ ആലോചിച്ചു കൂട്ടും പോലെ...
ഫോണിന്റെ ശബ്ദത്തോടെ സ്‌ക്രീനിൽ ബിച്ചു എന്ന് തെളിഞ്ഞുവന്നു
മ്മ്...
നമ്മുടെ സംശയം ശെരിയാ പോയിസൻ ആണ്...
മ്മ്...
ഫോൺ വെച്ച് കുറച്ച് കഴിയുമ്പോയേക്കും ചെക്കന്മാർ ഓരോരുത്തരായി വന്നു ഇത്ത അവർക്ക് ചായയെടുക്കാൻ അകത്തേക്ക് പോയി
ആദി : ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല... ആരായിരിക്കും...
അമൽ : നമ്മളോട് ദേഷ്യമുള്ള ആരും ഈ മതിലിനുള്ളിൽ ഉള്ളതായി നമുക്കറിയില്ല...
ബിച്ചു : മൈക്രോ മില്ലി മതി ഒരാളെ കൊല്ലാൻ എന്നാൽ
💬 Comments
View all comments