Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ചോറിൽ അൻപത് ഗ്രാമോളം കലർത്തിയിട്ടുണ്ട് എന്നാ ലാബിൽ നിന്ന് പറഞ്ഞത്... എലി വീണത് ഭാഗ്യമായി ഇല്ലായിരുന്നേൽ...
സുഹൈൽ : ഇനി എന്താ ചെയ്യുക...
അൽതു : ഇത്രയും ആളുകൾ ഉള്ളപ്പോ ആരെന്ന് കരുതും...
സുഹൈൽ : എല്ലാരേയും പിടിച്ചു ചോദിക്കാം എന്ന് കരുതിയാൽ വീട്ടിൽ അറിയും അതുകൊണ്ട് അതും പറ്റില്ല... എന്താ ചെയ്യുക...
എനിക്കുമൊരു പിടിയും കിട്ടുന്നില്ല... ആരെന്ന് കരുതാൻ ആണ്... ആരോ നമ്മളെ കണ്ടെത്തിയിട്ടുണ്ടോ എന്നാണ് ഏന്റെ സംശയം...
ആദി : നമ്മൾ പണിഞ്ഞവരെയെല്ലാം അന്വേഷിച്ചു കണ്ടുപിടിച്ച് അവരുമായി ബന്ധപ്പെട്ട ആരെങ്കിലും ആണോ ഇത് ചെയ്തത് എന്ന് തപ്പിയെടുക്കാൻ ദിവസങ്ങളെടുക്കും... വേറെ എന്താ ഒരു വഴി...
അമൽ : കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ നേരെ നേരിട്ട് വരരുതോ ഈ നായിക്കൾക്ക്...
ഇത്ത : എന്താടാ രാവിലെ തന്നെ വലിയ ചർച്ചയാണല്ലോ...
ബിച്ചു : ഒന്നൂല്ലിത്ത ഞങ്ങൾ ചുമ്മാ ഓരോന്ന്...
ഇത്ത : മ്മ്...
ഞങ്ങൾ ചായകുടിക്കുന്നതിനിടെ ഇത്ത അകത്ത് പോയി ഞങ്ങൾ കോലയിൽ നിന്നും എഴുനേറ്റ് പുഴക്കരയിലേക്ക് നടന്നു എല്ലാരും എങ്ങനെ കണ്ടുപിടിക്കും എന്ന് ആലോചനയൊടെ നിശബ്ദമായി ഇരുന്നു
നമ്മോട് ശത്രുതയുള്ളവരെ തപ്പുക എന്നാൽ അത് പെട്ടന്ന് നടക്കുന്ന കാര്യമല്ല... പെട്ടന്ന് നടക്കുന്ന കാര്യം ഇന്നലെ ഇവിടെ ആരൊക്കെ വന്നു എന്നും അതിൽ ആർക്കെങ്കിലും നമ്മോട് ദേഷ്യമുണ്ടോ എന്നും അറിയണം... ഉണ്ടെകിൽ അവനാവും കാരണം എന്ന് കരുതാം അങ്ങനെ ദേഷ്യമുള്ളൊരാൾ ഇല്ലെങ്കിൽ ആളെ കണ്ടെത്താൻ പിന്നെയും ബുദ്ധിമുട്ടേണ്ടി വരും... മാത്രമല്ല നമ്മുടെ വീട്ടുകാർ അറിയാത്ത കാര്യം ആയതുകൊണ്ട് ഇവിടെവെച്ച് ആരെയും തല്ലിയോ പേടിപ്പിച്ചോ സത്യം പറയിക്കാൻ കഴിയില്ല...
💬 Comments
View all comments