Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
അതുകൊണ്ട് ആളെ കണ്ടുപിടിക്കാൻ സമയമെടുക്കുമായിരിക്കും... അതുവരെ വീട്ടുകാർക്ക് എന്തെങ്കിലും പറ്റാതെ നോക്കണം കാരണം ഓപ്പോസിറ്റ് ആരാണെന്നു നമുക്കറിയില്ല...
ആദി : എല്ലാരുടെയും കൂടെ നിൽക്കുകയും അന്വേഷിക്കുകയും കൂടെ നടക്കുന്ന കാര്യമല്ല... ഒരാൾ എങ്കിലും പുറത്തിറങ്ങിയേ പറ്റൂ...
ബിച്ചു : എന്തെങ്കിലും കാരണമുണ്ടാക്കി നമ്മുടെ വേണ്ടപ്പെട്ടവരെ മുഴുവൻ ഇവിടെ കൊണ്ടു വന്നു നിർത്താം... ഇവിടെ ഈ മതിലിനുള്ളിൽ ആവുമ്പോ അവർ പുറത്തിറങ്ങാതെയും ഇതിനകത്ത് ഒന്നും സംഭവിക്കാതെയും നോക്കിയാൽ മതി ഇവിടെ നിൽക്കുന്ന സേഫ്റ്റി വേറെ എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല...
അമൽ : എന്ത് കാരണമുണ്ടാക്കും... എല്ലാരേയും കൂടെ എവിടെ താമസിപ്പിക്കും...
താമസിപ്പിക്കാൻ നമുക്ക് വി ബോർഡുവെച്ച് ക്യാമ്പ് അടിക്കാം അതിന് ആകെ ഒരു ദിവസം മതി പ്രശ്നം താമസമല്ല എല്ലാരോടും എന്ത് കാരണം പറയും...
ആദി : എല്ലാരേയും ടൂറിനു പറഞ്ഞയക്കാം... രണ്ടുപേർ അവരുടെ കൂടെ പോയാലും ബാക്കിയുള്ളവർക്ക് കാര്യങ്ങളെ പറ്റി അന്വേഷിക്കാൻ തിരികെ വരും വരെ സമയം കിട്ടും...
ബിച്ചുവിന്റെ നിശ്ചയത്തിന് നാലു ദിവസമേ ഉള്ളൂ... ഈ സമയത്ത് ടൂർ എന്ന് പറഞ്ഞ് ചെന്നാൽ സംശയിക്കും...
സുഹൈൽ : നിശ്ചയം പുറത്തു വെച്ച് നടത്താനാണെന്നു പറയാം... അതാവുമ്പോ സമയവും കിട്ടും നിശ്ചയം കഴിഞ്ഞ് വരുമ്പോയേക്കും കാര്യങ്ങൾ സെറ്റാവും...
മ്മ്... നിശ്ചയത്തിനു അമയക്ക് ഇടാൻ ഉള്ള സ്വർണവും ഡ്രെസ്സും മറ്റും എടുക്കണം... അത് ഞാൻ പോയിക്കൊള്ളാം... എങ്ങോട്ട് പോവുന്നെന്നോ എങ്ങനെ പോവുന്നെന്നോ ആരും അറിയരുത്... സേഫ് ആയിട്ടുള്ള ഒരു സ്ഥലം കണ്ടുപിടിക്കണം...
അമൽ : ഷിപ്പ് ആണ് നല്ലത് അതാവുമ്പോ പുറത്തുനിന്ന് ആരും അങ്ങോട്ട് കയറിവരില്ല...
ആദി :
💬 Comments
View all comments