0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

അതേ...

ബിച്ചു : ഷാഹുലിനെവിളിച്ച് ഇവിടുത്തെ പണിക്കാരെ കൂടെ ഗ്രൗണ്ടിന്റെ പണിക്ക് ഇടാൻ പറ...

ആമൽ : അത് വേണ്ട എല്ലാം സാധാരണ പോലെ പോട്ടേ... ഇന്ന് അവർ നമ്മുടെ നീക്കം അറിയാനും പശുവിനെ കുയിച്ചിട്ടിടത്ത്തനെ ഉണ്ടോ എന്ന് അറിയാനും ആയിരിക്കും വരുന്നത്... ഇന്ന് അവർ എന്തെങ്കിലും ചെയ്യാൻ സാധ്യതയില്ല...

പശുവിനെ കുയിച്ചിട്ടിടത്തേക്ക് ആരെങ്കിലും പോയിനോക്കുന്നുണ്ടോ എന്നും അതിനെപ്പറ്റി ആരൊക്കെ സംസാരിക്കുന്നുണ്ട് എന്നും ശ്രദ്ധിക്കണം...

അൽതു : അതൊക്കെ വിട്ടേക്ക് അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം

ആദി : നീയും ബിച്ചുവും പോവാനുള്ള കാര്യങ്ങൾ ചെയ്തോ... ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം...

ശെരി...

തീരുമാനമായതോടെ അഫിയെ വിളിച്ച് വരാൻ പറഞ്ഞ് വീട്ടിലേക്ക് നടന്നു

ഇത്താ... ഇന്ന് ക്ലാസിനു പോവണ്ട എല്ലാരോടും റെഡിയാവാൻ പറ നമ്മളെല്ലാം കൂടെ അമയക്ക് ഡ്രെസ്സെടുക്കാൻ പോവുകയാ...

നിശ്ചയത്തിനു വരാൻ ഉള്ളവരെ മുഴുവനും നിശ്ചയം റിസോർട്ടിൽ വെച്ചാണ് ഇന്ന് രാത്രി പോവുകയാണെന്നും അറിയിച്ചു

പെണ്ണുങ്ങളെയും കൂട്ടി പർച്ചേഴ്‌സ് ഒക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോയേക്കും എല്ലാവരും പോയിരിക്കുന്നു വീട്ടുകാർ അല്ലാതെ ജോലിക്കാർ എന്ന് പറയാൻ ഫൗസിയും റാഷിയും മാത്രം റാഷിയെ കൂട്ടി സുഹൈൽ എവിടെയോ പോയിരിക്കുന്നു

ഫൗസ്സിത്താ... റെഡിയായിക്കോ... കുട്ടികളെയും റെഡിയാക്ക്... നിങ്ങളും വരുന്നുണ്ട്...

കുളിച്ച് റെഡിയായി ഇറങ്ങി എല്ലാരും വന്നു തുടങ്ങി സാവിത്രി ചേച്ചി എന്നെ മാറ്റിനിർത്തി

എടാ... നിശ്ചയം വീട്ടിൽ വെച്ച് നടത്താമെന്നല്ലേ പറഞ്ഞത് എന്നിട്ട് ഇപ്പോയെന്താ പെട്ടന്ന് റിസോർട്ടിലേക്ക്...

അവനങ്ങനെ ഒരു ആഗ്രഹം തോന്നി ഞങ്ങളും ശെരിയെന്നു പറഞ്ഞു... എന്തേ ചേച്ചീ...

അല്ലടാ... അച്ഛനും അമ്മയും അമ്മാവന്മാരും ഒക്കെ ചോദിച്ചത്കൊണ്ട് ചോദിച്ചതാ...

ഒരു ടെൻഷനും

💬 Comments

View all comments