Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ദേഹവുമൊന്നു തുടച്ചു മുണ്ടെടുത്തുടുത്തു കഴുത്തിലെ മാലയിൽ പിടിച്ചു കണ്ണടച്ചു
മഹാദേവാ... മനസിനെ പിടിയിൽ നിർത്തണേ...
ഡ്രസ്സ് ചെയ്തു പുറത്തേക്കിറങ്ങി ആരെയും കാണുന്നില്ല മാനിനെ ചുടാൻ വെച്ച ഇടത്തേക്ക് ചെല്ലേ അച്ചായനും ജോയിയും ഭക്ഷണമുണ്ടാക്കുന്നുണ്ട്
അവിടുന്ന് തിരികെ ഹാളിലേക്ക് വന്നു നൂറപോയ ബെഡ്‌റൂം വാതിലിൽ മുട്ടി ഡോർ തുറന്ന അവൾ എന്നെ കണ്ട് അകത്തേക്ക് കയറാൻ വഴി മാറി
വാ... മജ്നൂ...
അവളെ നോക്കി അകത്തേക്ക് കയറി വാതിലിൽ അടച്ചുകൊണ്ട്
ഇരിക്ക്...
ബെഡിൽ കൈ കാണിച്ച് ഇരിക്കാൻ ക്ഷണിച്ച അവളുടെ കൈ പിടിച്ച് ബെഡിലേക്കിരുന്നു അവളെ ബെഡിലിരുത്തി അവളുടെ മടിയിൽ തലവെച്ച് കിടന്നു അവളെന്റെ തലയിൽ തലോടികൊണ്ടിരുന്നു മലർന്നുകിടന്നുകൊണ്ടവളുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകൾ ഏന്റെ മുഖത്ത് തറഞ്ഞുനിൽക്കുന്നു നിശബ്ദമായി സമയം കടന്നുപോകെ ചുറ്റുമുള്ളതെല്ലാം മറന്ന് പരസ്പരം കണ്ണിൽ ലയിച്ചുചേർന്നു
നൂറാ...
മ്മ്...
എന്നെ ചേർത്തു പിടിക്ക്...
അവളെന്റെ തലയെ വാരിയെടുത്ത് മാറിലേക്ക് ചേർത്തുപിടിച്ചു
മജ്നൂ...
മ്മ്...
എന്ത് പറ്റി നിനക്ക്...
അവളെ നോക്കി ചിരിച്ചു
വേണ്ട മജ്നൂ... കള്ളം പറയാൻ ശ്രെമിക്കണ്ട... നിന്റെ ചിരിയിൽ നോവ് പടരുന്നു...
എഴുനേറ്റ് അവളെ ബെഡിലേക്ക് കിടത്തി അവളെ കെട്ടിപിടിച്ചു കിടന്നു അവളെനെ ഇറുക്കെ കെട്ടിപിടിച്ചു
നൂറാ...
മ്മ്...
ഇങ്ങനെ പോരേ നമുക്ക്...
മതി...
വാതിലിൽ മുട്ട് കേട്ട് എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു
അച്ചായൻ : ഇനിയും വൈകിയാൽ ചപ്പാത്തി തനിഞ്ഞുപോവും
മ്മ്...
ഭക്ഷണം കഴിക്കാനിരുന്ന നൂറ നുള്ളി നുള്ളി കഴിക്കുമ്പോയേക്കും ഞാൻ ഒരു കാൽ തീർത്തു മറുകാലിലേക്ക് നീങ്ങി അത് തീർക്കുമ്പോയേക്കും നൂറ ഇത്തിരി കഴിച്ച് കഴിപ്പ് മതിയാക്കി
കഴിച്ച് കഴിഞ്ഞു ബാക്കിവന്നത് റോക്കിക്കും റോസിക്കും നൽകാൻ ജോയി എടുത്തോണ്ടുപോകെ
(ജോയിയെ നോക്കി) കർണനെ പുറകിൽ കെട്ടണ്ട മുന്നിൽ വിട്ടേക്ക്...
ശെരി...
സിഗരറ്റുമായി മുറ്റത്ത് നിൽക്കെനൂറ അങ്ങോട്ട് വന്നു
തുടരും...
വാരിവലിച്ചെഴുതിയതാണ് എങ്കിലും അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു
സ്നേഹപൂർവ്വം
സ്വന്തം ചെകുത്താൻ നരകാധിപൻ
💬 Comments
View all comments