0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

പ്രണയിച്ചുകൊണ്ടിരിക്കും മജ്നൂ... ഏന്റെ കബറിനു മുകളിലെ പുൽ നാമ്പുകൾ പോലും നിന്നോടുള്ള പ്രണയത്താൽ തളിർക്കുമായിരിക്കും... മരണത്തിനുപോലും നേരിൽകാണും മുൻപേ നിനെ പ്രണയിച്ച എന്റെയുള്ളിൽ നിന്നും നിനെ പറിച്ചുമാറ്റില്ല മജ്നൂ...

അവളുടെ മനസെനോട് നിശബ്ദമായി പറയുന്നത് കേൾക്കാതെ അവളുറങ്ങിയോ എന്നറിയാൻ പതിയെ

നൂറാ...

അനക്കമില്ലെന്നു കണ്ട് അവളെ കോരിയെടുത്തു മടിയിൽ വെച്ചു പതിയെ എഴുന്നേറ്റവളുടെ മുറിയിലേക്ക് നടന്നു അവളെ ഉണർത്തതെ വാതിലിൽ തുറന്നവളെ മെല്ലെ ബെഡിൽ കിടത്തി എസി ഓൺ ചെയ്തു പുതപ്പെടുത്തു പുതപ്പിച്ചു ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി വാതിലടച്ചു മുറിയിലേക്ക് നടന്നു

അവൻ പോയ പിറകെ അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു തലയുയർത്തി വാതിലിലേക്ക് നോക്കി ചിരിയോടെ ബെഡിലേക്ക് കിടന്നു അരികിലിരിക്കുന്ന ഫോൺ എടുത്ത് സമയം നോക്കി അഞ്ചുമണി ഫോൺ മാറ്റിവെച്ചു തലയിണ നെഞ്ചോട് ചേർത്തു പിടിച്ച് കിടന്നു

ഇത്തയുടെ റൂമിൽ പരസ്പരം പുണർന്നു കിടക്കുന്ന അവരെ കണ്ട് വാതിലടച്ചു മുറിയിൽ ചെന്ന് കിടന്നു

ഉറക്കമുണർന്നു ബാത്‌റൂമിൽ കയറി കുളിച്ച് വാസ്ത്രം മാറി പുറത്തിറങ്ങി ഇത്തയുടെ മുറിലക്ഷ്യമാക്കി നടന്നു മുറിയിൽ ആരുമില്ല ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാം ഡോറിൽ മുട്ടി

ഇത്താ...

മോനൂ... വരുന്നെടാ... ഇപ്പൊ കഴിയും...

ബെഡിൽ മലർന്നു കിടന്നു കണ്ണുകളടച്ചു

ഡോർ തുറക്കുന്ന ശബ്ദം കേട്ട് എഴുനേറ്റിരുന്നു കോട്ടൺ നൈറ്റിയിൽ തല തോർത്തികൊണ്ട് ഇത്ത വാതിലിൽ അടച്ച് ഡ്രസിങ് ടേബിളിലേക്ക് നടക്കേ എഴുനേറ്റ് അരികിൽ ചെന്ന് അവളുടെ കൈയിൽ നിന്നും ടവ്വൽ വാങ്ങി തല തോർത്തി കൊടുത്തു അവളുടെ മുഖത്ത് നോക്കി

ഇതൂസേ...

മ്മ്...

ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ...

അല്ലേൽ ഞാൻ സുന്ദരിയല്ലേ...

ഏന്റെ

💬 Comments

View all comments