Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ബിച്ചു കൈയിലെ വാളിന്നാൽ വാളിനെ തോണ്ടി എറിഞ്ഞത് പിടിച്ചെടുത്തു കൈയിലെ വാച്ച് അഴിച്ച് തേൻമൊഴിക്ക് കൊടുത്ത് അവനരികിലേക്ക് ചെല്ലേ അവനും വാൾ ചുഴറ്റികൊണ്ടടുത്ത് വന്നു വാളുകൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദവും ഉരഞ്ഞു മാറുന്ന ശീൽകാരങ്ങളും അവിടം മുഴുവൻ നിറഞ്ഞു നിന്നു ചാടിയും അമർന്നും വെട്ടിയും തടഞ്ഞയും ഒഴിഞ്ഞുമാറിയും മുന്നോട്ട് കുതിച്ചും ആവേശത്തോടെ പോകെ റോബർട്ട് എടുത്തെറിഞ്ഞ വാളുകൾ കൂടെ പിടിച്ചെടുത്തു ഞങ്ങൾ നിർത്താതെ തുടർന്നു ശരീരം വിയർതൊഴുകുമ്പോഴും പരസ്പരം പൊരുതികൊണ്ട് നിൽക്കേ അകത്തേക്ക് വന്ന ലെച്ചുവും അഫിയും അല്പസമയം നോക്കിനിന്നു
ലെച്ചു : നിർത്തി വന്നേ സമയമായി
നിർത്തി അവരെ നോക്കി രണ്ടുപേരും നന്നായി വിയർത്തിരിക്കുന്നു ശരീരമനങ്ങിയതിന്റെ ഉന്മേഷമുണ്ട് ബിച്ചു വലതു കാൽ മുട്ട് നിലത്തു കുത്തി വാൾ കറക്കി നിലത്ത് കുത്തിനിർത്തി വലതു കൈമുഷ്ടി ഇടതു നെഞ്ചിൽ ചേർത്തുവെച്ചു തലകുനിച്ചെനെ വണങ്ങേ റോബെർട്ടും അവന് പിറകെ കൂടെ ഉള്ളവരും മുട്ട് കുത്തി വണങ്ങി
പുറത്തേക്കിറങ്ങെ കൈയിലെ വാച്ച് തിരികെ തന്നുകൊണ്ട്
തെന്മോഴി : എന്നാലും ഇത്രയും വേകത്തിൽ ചെയ്യുമ്പോ വെട്ട് കൊണ്ടാലോ...
ചാന്ധിനി : രണ്ടാളെ കയ്യിലെയും വാള് കാണുന്നു പോലുമില്ല തമ്മിൽ തട്ടുന്ന ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ പിനെങ്ങനെയാ ദേഹത്ത് കൊള്ളാതെ...
അതൊക്കെ പ്രാക്റ്റിസ് ചെയ്താൽ നടക്കും
തേൻമൊഴി : കഴിഞ്ഞപ്പോ അവരെന്താ നിലത്ത് മുട്ട് കുത്തി നിന്നങ്ങനെ ചെയ്തേ...
അത് ഞങ്ങൾ ഗുരു വണക്കം ചെയ്യുന്നതങ്ങനെയാ...
ചന്ധിനി : അവരെല്ലാം നിന്റെ ശിഷ്യന്മാരാണോ...
ഹേയ്... ബിച്ചു ഏന്റെ ശിഷ്യൻ റോബർട്ട് ബിച്ചുവിന്റെ ശിഷ്യനാണ് ബാക്കിയുള്ളവർ റോബർട്ടിന്റെ ശിഷ്യന്മാർ...
തേൻമൊഴി : നീ കുറേ
💬 Comments
View all comments