Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
പേടിക്കണ്ട ഇതുവരെ അവര് പ്ലാൻ ചെയ്തത് മുഴുവൻ എനിക്കറിയാം... അവരെന്തെങ്കിലും പെട്ടന്ന് പ്ലാൻ ചെയ്താലോ എന്ന പേടിയെ എനിക്കുള്ളൂ... അവർ എന്നെ ഒന്നും ചെയ്യാനല്ല ഉദ്ദേശം അവരുടെ ടാർജറ്റ് എനിക്ക് പ്രിയപെട്ടവരാണ്...
നീ സേഫായിരി... എങ്കിൽ വേറെ ആർക്കും ഒന്നും പറ്റില്ല...
മ്മ്... പേടിക്കണ്ട പുഴയിലും റോഡിലും കവലയിലും അടക്കം എല്ലായിടത്തും ആളുണ്ട്...
നീ ഉള്ളപ്പോ നിന്റെ ഇത്താക്ക് എന്ത് പേടിയാടാ... ഇത് ഞാൻ കൈയിൽ വാങ്ങിയത് പോലും നിന്റെ സമാധാനത്തിനാണ്... എനിക്കറിയാം ഇതുപയോഗിക്കാനുള്ള അവസരം ഒരിക്കലും എനിക്ക് വരില്ലെന്ന്...
ചിരിയോടെ അവളുടെ കവിളിൽ തട്ടി ചേർത്തുപിടിച്ചു കവിളിൽ ഉമ്മവെച്ചു
പോയിട്ട് വരാം...
നിക്കെടാ കണ്ണെഴുതട്ടെ...
അവൾ കണ്ണെഴുതി രണ്ട് കവിളിലും പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു
ധൈര്യമായി പോയിട്ടുവാ... ഒന്നുമില്ല... മോനു തിരിച്ചുവരുമ്പോ മോനൂനെ കാത്ത് ഇത്ത ഇവിടെ ഉണ്ടാവും...
ഈ വാക്ക് മാത്രം മതിയിത്താ... ഞാൻ പോയിട്ട് വരാം...
ചെവി വട്ടം പിടിച്ചു എല്ലാവരും ഉമ്മറത്താണെന്നുറപ്പിച്ചു വാതിലിൽ തുറന്ന് ഹാളിലേക്കിറങ്ങി ജനലിനരികിൽ ചെന്ന് ബിച്ചുവിന്റെ ജീപ്പിനടുത്തു നിൽക്കുന്ന അൽത്തുവിനെ നോക്കി ജനാലഴികൾക്കുള്ളിലൂടെ കാട്ടാന അവനുനേരെ എറിഞ്ഞു അത് ചെന്ന് അവന്റെ കൈയിൽ വീഴും മുൻപേ ഉമ്മറ വാതിലിനടുത്തു ചെന്ന്
ബിച്ചൂ...
പെട്ടന്നുള്ള വിളിയിൽ എല്ലാരും അങ്ങോട്ട് നോക്കുമ്പോയേക്കും വാൾ വണ്ടിയിൽ ചെന്നു വീണു
നിന്റെ വണ്ടി എനിക്ക് വേണം...
ബിച്ചു : ഇതാ ചാവി
ചെക്കന്മാരെയും അഫിയെയും മാറ്റിനിർത്തി
വീട്ടുകാരുടെ എല്ലാരുടെ മേലും കണ്ണ് വേണം...
ശെരി...
നാളെ അനു ആമിറയെ കാണാൻ പോവുന്നുണ്ട് അത് കഴിഞ്ഞാൽ അവളുടെയും ഫാമിലിയുടെയും മേൽ കണ്ണ് വേണം...
ശെരി...
💬 Comments
View all comments