0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

തടിയലമാര പൊക്കി സൈടോട്ട് വെച്ചു നിലത്തെ പിവിസി പൈപ്പുകളിലൊന്നിന്റെ അടപ്പ് തുറന്നു അതിനകത്തെ ക്ക് കൈ ഇട്ടു പ്ലാസ്റ്റിക് കവർ എടുത്ത് അതിനകത്തെ പിസ്റ്റൾ എടുത്ത് ബുള്ളറ്റ് ഫില്ലാണെന്നുറപ്പിച്ചു ലോക്ക് റിമൂവ് ചെയ്യുന്നത് കാണിച്ചുകൊടുത്തു പിസ്റ്റൾ അവളുടെ കൈയിൽ കൊടുത്തു

ബാഗിൽ വെച്ചോ...

മ്മ്...

എവിടെ പോകുവാണെങ്കിലും പറഞ്ഞിട്ടേ പോകാവൂ...

പറയാം...

ആരേലും എന്തേലും ചെയ്യുമെന്ന് തോന്നിയാൽ ഒന്നും നോക്കണ്ട എടുത്ത് വെടിവെച്ചോ ചത്താലും കുഴപ്പമില്ല ഞാൻ നോക്കിക്കോളാം...

മോനൂ... നീ ടെൻഷനാവണ്ട ഇത്താക്ക് ഒന്നും പറ്റില്ല...

മ്മ്...

കഴുത്തിലെ മാല ഊരിതുടങ്ങേ

(കൈ പിടിച്ചുകൊണ്ട്) നീ എന്താ ചെയ്യുന്നേ... അതെന്തിനാ ഊരുന്നേ...

നിക്കിത്താ ഇത് നിന്റെ കഴുത്തിൽ കിടക്കട്ടെ എനിക്കൊരു ധൈര്യത്തിന്...

എന്തിന് എന്നെ തീ തീറ്റിക്കാനോ... അത് നിന്റെ കഴുത്തിലുണ്ടെന്ന ഒറ്റ ധൈര്യത്തിലാണ് ഞാൻ കിടന്നുറങ്ങുന്നത്... അതെങ്ങാനും നീ ഊരിയാൽ പിന്നെ നിനക്കിത്ത ഇല്ലെന്ന് കരുതിയാൽ മതി...

കാലത്ത് ചെക്കന്മാർ പുതിയ വണ്ടി കൊണ്ടുവരും പുതിയ ഡ്രൈവർമാരും വരും നാളെ മുതൽ ആ വണ്ടിയിൽ പോയാൽ മതി കുട്ടികളെയും അതിലയച്ചാൽ മതി...

ശെരി... എവിടെയോ പോണമെന്നു പറഞ്ഞില്ലേ...

മ്മ്...

ഇതെന്റെ കൈയിൽ തന്നിട്ട് നിനക്ക്

ഏന്റെ കൈയിൽ വേറെയുണ്ട് മറ്റൊരു പൈപ്പിന്റെ അടപ്പ് തുറന്ന് കാട്ടാന വെളിയിലെടുത്ത് ഉറയിൽ നിന്നും ഊരിയെടുത്തതും മുറിയിലെ ലൈറ്റിന്റെ വെട്ടം കണ്ണാടിയിലെന്ന പോലെ വാളിൽ പ്രതിഫലിച്ചു കട്ടാന ഉറയിലേക്ക് താഴ്ത്തി ആദ്യം തുറന്ന പൈപ്പിൽ നിന്നും റിവോൾവറും ബുള്ളറ്റുകളും എടുത്ത് ബുള്ളറ്റ് ഫിൽ ചെയ്ത് റിവോൾ അരയിൽ തിരുകി പൈപ്പുകൾ രണ്ടും അടച്ചുവെച്ച് അലമാര പഴയപോലെ എടുത്തുവെച്ചു

ഇത്തുസേ...

💬 Comments

View all comments