0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ഇനി അതറിയാതെ ഏതേലും ഒരുത്തിയെ കെട്ടിച്ചിട്ട് കഷ്ടപ്പെട്ട് ജീവിക്കണ്ട...

അവര് മൂന്നും മിണ്ടാതെ നിൽക്കെ

അച്ചായൻ : ശെരി... നിങ്ങൾക്കില്ല സുഹൈലിനോ...

ബിച്ചു : ഇല്ല...

സംസാരിക്കാൻ പോയവരെ കണ്ടില്ലല്ലോ...

അഫി അവരെ വിളിക്കാൻ മുകളിലേക്ക് പോയി

ആദിയുടെ പിറകെ ഫാരിയെയും കൂട്ടി തായേക്ക് വരുന്ന അവൾ ഫാരിയെ എന്തോ പറഞ്ഞു കളിയാക്കുന്നുണ്ട്

അച്ചായൻ : ആർക്കേലും പെണ്ണിനെ ഇഷ്ടമാവാതുണ്ടോ...

എല്ലാർക്കും ഇഷ്ടമാണേൽ ചെല്ല് അതിങ്ങെടുത്തോ...

അൽത്തുവിന്റെ പിറകെ പെങ്ങന്മാരെല്ലാം പുറത്ത് പോയി തിരികെ വരുമ്പോ എല്ലാരുടെ കൈയിലും സ്വീറ്റ് ബോക്സ്‌ ഉണ്ട് ഓരോരുത്തരായി അവൾക്ക് കൊടുത്തു അഫി അവളുടെ കൈയിൽ കൈ ചെയിൻ ഇട്ടുകൊടുത്തു

അവിടുന്നൽപ്പസമയം സംസാരിച്ചവരെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് അവിടെനിന്നിറങ്ങെ എല്ലാവരുടെ മുഖത്തും സന്തോഷം മാത്രമായിരുന്നു

വീട്ടിൽ ചെന്ന് കുളിച്ച് ഡ്രസ്സ്‌ ധരിക്കെ ഇത്ത കയറിവന്നു ചീപ്പെടുത്തു മുടി ചീകിതരുന്ന അവളെ നോക്കി

ഇത്തൂസേ...

ഫുഡ്‌ ഉണ്ടാക്കുമ്പോൾ ഏത് സമയവും ആരെങ്കിലും ഫുഡിനടുത്ത് വേണം... ഉണ്ടാക്കികഴിഞ്ഞു കോഴിക്കോ മറ്റോ ആദ്യം കൊടുത്തുനോക്കണം... വണ്ടിയിൽ പോവുമ്പോ സീറ്റ് ബെൽറ്റിടണം...

രണ്ട് സൈഡിൽ നിന്നും ചീകിയെടുത്ത മുടി പുറകിൽ ചെറിയ ഹെയർ ബാന്റിട്ടു കുടുക്കി കൊണ്ട്

മോനൂ...

മ്മ്...

പേടിയുണ്ടോടാ...

നിനക്കെന്തേലും പറ്റിയാൽ എനിക്ക് താങ്ങാൻ പറ്റില്ലിത്ത... അത് ഞാൻ കാരണം കൂടെ ആണെങ്കിൽ ചത്തു പോവും ഞാൻ...

മോനൂ... ഒന്നും പറ്റില്ല... പഠിച്ചിട്ടില്ലേ ദൈവം നിശ്ചയിച്ച സമയം അതിൽ ഒരു നിമിഷം കൂട്ടാനോ കുറക്കാനോ ആർക്കും പറ്റില്ല... മോനു വെറുതെ ടെൻഷനാവണ്ട...

ഇത്താ...

മ്മ്...

ഞാനൊരു സാധനം തരട്ടെ...

മ്മ്...

വാതിലിൽ അടച്ചുപൂട്ടി മുറിയിലെ ഭാരമുള്ള

💬 Comments

View all comments