Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ഭാവം കണ്ട് എല്ലാരുടെ മുഖത്തും ചിരി വിരിഞ്ഞു പറയാതെ രക്ഷയില്ലെന്നു കണ്ടതും ഫാരി ആദിയെ ദയനീയമായി നോക്കി, നീട്ടി ശ്വാസമെടുത്തുകൊണ്ട്
ആദി : ഫാരീ എനിക്ക് നിനെ ഭയങ്കര ഇഷ്ടാ...
ഫാരി : എനിക്കും ഇഷ്ടമാ...
കേട്ടതും എല്ലാരും ചിരിച്ചു കൊണ്ടവരെ നോക്കി
ഹസൻക്ക : ശെരി രണ്ടാൾക്കും എന്തേലും സംസാരിക്കാനുണ്ടെങ്കിൽ ചെല്ല് മുകളിൽ പോയി സംസാരിച്ചോ...
ഫാരി അവളുടെ ഉമ്മാനെ നോക്കി നിറഞ്ഞ കണ്ണുമായി ചിരിയോടെ അവർ അവളുടെ തലയിൽ തലോടി പൊയ്ക്കോളാൻ തലയാട്ടി സമ്മതം കൊടുത്തു
അവർ മുകളിലേക്ക് പോയ പിറകെ
ഹാസൻക്ക : രണ്ടാളും കുറേ മൂന്നാല് വർഷമായി ഇഷ്ടത്തിലാണെന്നും അവർ പരസ്പരം പോലും പറഞ്ഞില്ലെന്നും ഇവൻ പറഞ്ഞപ്പോഴാ ഞാനറിയുന്നേ... ഇവൻ കഴിഞ്ഞ ആഴ്ച്ച അവളോട് ചോദിച്ചപ്പോ അവളിഷ്ടമാണെന്ന് സമ്മതിക്കുകയും ചെയ്തു... വീട്ടിൽ സമ്മതിക്കുമോ എന്ന പേടികൊണ്ടാ അവൾ ഇഷ്ടമാണെന്ന് പറയാത്തെ... അവനെ ഇഷ്ടമാണേലും ഞാൻ പറയുന്നവനെയെ കെട്ടൂ എന്നും അവള് പറഞ്ഞെന്നറിഞ്ഞപ്പോ... അവളിഷ്ടപെടുന്നവനെ കൊണ്ട് തന്നെ കെട്ടിച്ചേക്കാം എന്ന് ഞാനും കരുതി... ഇവനാ പറഞ്ഞേ ആരോടും പറയണ്ട അവര് അവരെ തന്നെ പറ്റിച്ചതല്ലേ നമുക്കും കുറച്ചുസമയം അവരെയൊന്നുപറ്റിക്കാമെന്ന്...
മൊഴിദിക്ക : ഞങ്ങൾ ഇപ്പോഴാ അറിയുന്നേ... (ചെക്കന്മാരെ നോക്കി) നിങ്ങൾക്കും അറിയില്ലായിരുന്നോ...
അവര് ചിരിയോടെ നോക്കെ...
അച്ചായൻ : അതെങ്ങനെയാ... ഇവനെ കണ്ടല്ലേ പഠിക്കുന്നെ... ഇവനിവളെ ഇഷ്ടാന്നു നമ്മളാറിയുന്നതെപ്പോഴാ...
മൊഴിതിക്ക : അത് ശെരിയാ...
ഞങ്ങള് തമ്മിൽ പറഞ്ഞിനും പിന്നെ ഇവർക്കും അറിയായിനും അതുപോലാണോ ഇവര് തമ്മിൽ പോലും പറയാതെ കൊണ്ടുനടന്നതല്ലേ...
ഉപ്പ : ഇനി നിങ്ങൾക്കാർക്കേലും എന്തേലും ഇഷ്ടമുണ്ടെൽ ഇപ്പൊ പറഞ്ഞോണം...
💬 Comments
View all comments