Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
എന്നെ ഉടുമ്പ് പിടിക്കും പോലെ പിടിച്ചു നിൽപ്പുണ്ട്
കാര്യമറിയാതെ എല്ലാരും നോക്കി നിൽക്കെ ഏന്റെ കൈയിലെ തൊലി പറിയും പോലെ അഫിയുടെ നഖം കയ്യിലമർന്നു
ചെക്കന്മാരെല്ലാരും സന്തോഷത്തോടെ രണ്ടാളെയും നോക്കി നിൽപ്പുണ്ട്
ഡാ... വിടെടാ...
അവന്റെ പിടി മുറുകി
അഫി ഇടയ്ക്കിടെ കൈയിലെ തൊലി പരിക്കുമ്പോലെ നുള്ളിയെടുക്കുന്നുണ്ട് വിടെടാ ഇവളെന്റെ തൊലിയിപ്പോ പൊളിച്ചടുക്കും
അവനെ മാറ്റി അഫിയുടെ കൈയിൽ പിടിച്ചു വെക്കുമ്പോഴും അവളുടെ കണ്ണിൽ കണ്ണീർ നിറഞ്ഞു നിൽപ്പുണ്ട്
നുള്ളല്ലെടീ... നിനക്കിഷ്ടമായില്ലേൽ നമുക്ക് വേറെ പെണ്ണ് നോക്കാം...
അവളെനെ കൂർപ്പിച്ചു നോക്കി
എന്താ ഫാരീ നിനക്ക് ചെക്കനെയും ഇഷ്ടമായില്ലേ... ഇങ്ങനെ കരയണ്ട നമുക്ക് വേറെ ചെക്കനെ നോക്കാം...
അവൾ മുഖമുയർത്തി എന്നെയും അവളുടെ ഉപ്പാനെയും നോക്കി
ഫാരി : എന്നാലും... ഇങ്ങനെ..
അവളുടെ ഉപ്പ : ആഹാ... ഇഷ്ടം തോന്നിയാൽ വീട്ടുകാരോട് പറയണം... അല്ലാതെ തമ്മിൽ പോലും പറയാതെ മനസിൽ വെച്ചുനടന്നു രണ്ടാളും എല്ലാരേം പൊട്ടന്മാരാക്കാൻ നോക്കിയില്ലേ അപ്പൊ നിങ്ങൾക്കിതു വേണം...
ഇത്ത : (ആദിയുടെ തോളിൽ തല്ലി) നിനക്കിവളെ ഇഷ്ടമായിട്ടാണോ ഇവൻ പറഞ്ഞപ്പോ ഒരെതിരും പറയാതെ കാണുക പോലും ചെയ്യാത്ത പെണ്ണിനെ കെട്ടാൻ സമ്മതിച്ചേ...
അതവിടെ നിൽക്കട്ടെ... ഇവർ ഇപ്പൊ ഇഷ്ടം പറഞ്ഞില്ലേൽ എനിക്കീ കല്യാണത്തിനു സമ്മതമല്ല...
രണ്ടാളും ദയനീയമായി എന്നെ നോക്കി
ഹസ്സൻക്ക (അവളുടെ ഉപ്പ) : അതേ ഇപ്പൊ നമ്മളെ മുനിവെച്ചു പറയണം ഇല്ലെങ്കിൽ എനിക്കും സമ്മതമല്ല...
രണ്ടുപേരും ഞങ്ങളെ മാറിമാറി നോക്കി
ആദി : എനിക്കിഷ്ടാ...
ഫാരി : എനിക്കുമിഷ്ടാ...
കല്യാണത്തിനു സമ്മതം പറയാനല്ല തമ്മിലിഷ്ടം പറയാനാ പറഞ്ഞേ...
രണ്ടാളുടെയും മുഖത്തെ
💬 Comments
View all comments