0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

അതെങ്ങനെയാ...

മ്മ്... വണ്ടി ചുരത്തിനുമുകളിൽ കടക്കു മുന്നിൽ നിർത്തി പതിയെ ഒരു പിസ്റ്റൾ അരയിൽ തിരുകി

വാ... കൊല്ലും മുൻപ് ചായവാങ്ങിത്തരാം...

ചിരിയോടെ അവളിറങ്ങി വണ്ടിയിൽ നിന്നിറങ്ങി അവളെനോക്കി

നീ ഇവിടെ നിൽക്ക് ഞാൻ പോയി ചായ വാങ്ങിവരാം...

പോയി രണ്ടുഗ്ലാസിൽ ചായയുമായി വന്ന് ഒന്നവൾക്കുകൊടുത്തു

ഹോൺ അടിച്ചാൽ കൊണ്ടുതരില്ലേ...

അവിടെ അറബിചെക്കന്മാർ ഷോപ്പിന് മുന്നിൽപോയി ഹോൺ അടിക്കുമ്പോലെ അടിച്ചാൽ വണ്ടി എറിഞ്ഞങ്ങു പൊളിക്കും...

ഹേ...

ആ... അവിടെ റോഡിൽ ഹോൺ കേൾക്കില്ലെങ്കിലും ഇവിടെ റോഡില് ഹോൺ എപ്പോഴും കേൾക്കാം... വണ്ടി ബ്ലോക്കായാലോ എന്തിന് ട്രാഫിക്കിൽ പോലും ഹോൺ സൗണ്ട് കൊണ്ട് ചെവി പൊളിയും...

എവിടെ ഇരിക്കും...

ബമ്പറിൽ ചവിട്ടി ബോണറ്റിൽ കയറിയിരുന്നോ...

ബമ്പറിന്റെ ഹൈറ്റ് കണ്ട് അവളെനെ നോക്കി

അവളുടെ കൈയിലെ ചായ വാങ്ങി രണ്ട് ചായയും ബൊണറ്റിലേക്ക് വെച്ചു അവളുടെ വയറിന് രണ്ടുവശത്തും പിടിച്ച് അവളെ എടുത്ത് ബോണറ്റിൽ വെച്ചു

എത്ര സൈമ്പിളായിട്ടാ നീ എന്നെ പൊക്കിയെ... (അവൾ ചായയെടുത്തു)

അതല്ല അത് ഞാൻ കുടിച്ചതാ...

പറയുമ്പോയേക്കും അവൾ കുടിച്ചിരുന്നു

സാരോല്ല നീയല്ലേ...

ഞാൻ അവളുടെ ചായയെടുത്തു

നീയുമിരിക്കെടാ...

അവൾക്കൊപ്പം കയറിയിരുന്നു അവളെനെ നോക്കി

എന്ത് ഭംഗിയാടാ...

ഹേ...

ഇവിടെ എന്ത് ബംഗിയാ കാണാനെന്ന്...

മ്മ്... ഇപ്പൊ ഇരുട്ടും...

മ്മ്... ഡാ...

എന്തേ...

മ്ഹും... ഒന്നുമില്ല...

നീ ഇപ്പൊ മൂളാൻ തുടങ്ങിയിട്ടുണ്ട്...

നീ മൂളുന്ന കേട്ട് ശീലിച്ചുപോയതാ...

മ്മ്...

മജ്നൂ...

മ്മ്...

ഒന്നും മിണ്ടാതിരിക്കുന്ന അവളെ നോക്കി ചെറു ചിരിയോടെ അവളെനിൽ നിന്നും നോട്ടം മാറ്റി

നൂറാ...

മ്മ്...

നിനക്കെന്നോടെന്തോ ഒരു കാര്യം പറയാനുണ്ടോ...

💬 Comments

View all comments