0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

മ്മ്...

ഞാനിറങ്ങുകയാ... മറ്റന്നാൾ കാലത്ത് ഇവിടെയുണ്ടാവും...

ആദി : നിനക്ക്...

വേണ്ട... ആരെയും അയക്കണ്ട... ഞാൻ മലയിലേക്കാ...

ബിച്ചു : എന്നാലും...

വേണ്ട ഒരുത്തനെയും പിറകെ വിട്ടേക്കരുത്... എല്ലാം സേഫ് ആക്കി നിർത്ത് മറ്റന്നാൾ അവരുടെ അസ്ഥിവാരം ഇളക്കാം... അതുവരെ നമുക്ക് പ്രിയപ്പെട്ട ആർക്കും ഒന്നും സംഭവിക്കാതെ നോക്ക്... ആരെ മേലും ഒരു തുരുമ്പ് പോലും വീഴരുത്... നമ്മളും വല്ലിത്തയും അല്ലാതെ ആരും ഈ പ്രശ്നം അറിയരുത്...

ശെരി...

ശെരി ഞാനിറങ്ങുകയാ...

എല്ലാരോടും ചെറിയൊരു ആവശ്യമുണ്ടെന്നു പറഞ്ഞു വണ്ടിയെടുത്ത് കണ്മഷികളും പൊട്ടും വളകളും കമ്മലുകളും മാലകളുമെല്ലാം വാങ്ങി നൂറ താമസിക്കുന്ന വീട്ടിലേക്ക് ചെന്നു അവളെ കൂട്ടി ഇറങ്ങി

അടിപൊളി വണ്ടിയാണലോ മജ്നൂ...

ബിച്ചു എടുത്ത് വരുന്നത് കണ്ടപ്പോ വിചാരിച്ചിരുന്നു ഇതിലൊന്ന് കയറണമെന്ന്...

അപ്പൊ ആ ആഗ്രഹം തീർന്നല്ലോ...

മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു വണ്ടി മുന്നോട്ട് നീങ്ങേ

സീറ്റ് ബെൽറ്റിടണോ...

നിർബന്തമൊന്നുമില്ല നിനക്ക് സേഫ് ആയി ഫീൽ ചെയ്യാൻ വേണമെങ്കിൽ ഇട്ടോ...

നീ അടുത്തുള്ളപ്പോ എനിക്ക് നല്ല സേഫ് ഫീലിംഗ് ഉണ്ട്...

നൂറാ ഡാഷ് തുറന്നെ...

(ഡാഷ് തുറന്നു) ഡാ... ഇതെന്താ ഗൺ...

ഗണല്ല നൂറാ അത് പിസ്റ്റലാണ് നീ അത് രണ്ടുമിങ്ങെടുത്തേ...

അവൾ എടുത്ത് തന്നതും ഒന്ന് കപ്പ്‌ ഹോൾഡറിലും ഒന്ന് ഡോറിലും വെച്ച് അവളെ നോക്കി ചിരിച്ചു

ഡാ... എന്നാലും...

ഞാൻ പറഞ്ഞില്ലേ നിന്നോട് ഞാനത്ര നല്ല ആളല്ലെന്ന്... നിനെ തന്നെ ഇപ്പൊ ഞാൻ കൊല്ലാൻ കൊണ്ടുപോവുകയാ...

ആണോ...

അതേ എനിക്കടുത്തേക്ക് നീങ്ങി കഴുത്ത് നീട്ടി കാണിച്ചുകൊണ്ട്

കൊന്നോ...

നിനക്ക് പേടിയില്ലേ...

ഇല്ല...

അതെന്താ...

💬 Comments

View all comments