0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

കവിളിൽ കൈവെച്ച് കണ്ണിലേക്കു നോക്കി

നിന്റെ കണ്ണിലെ പ്രണയം ഞാൻ കാണുന്നുണ്ട് നൂറാ... ആദ്യം കണ്ട നോട്ടം മുതൽ ഞാൻ നിന്റെ കണ്ണിലതുകണ്ടിട്ടുണ്ട്... ഏന്റെ കൈയിൽ പിടിച്ചപ്പോ നിന്റെ കയ്യുടെ വിറയലും ചേർത്തു പിടിച്ചപ്പോ താളം തെറ്റിയ ഹൃദയവും... എന്റെ മുഖത്തനോക്കി മടിയിൽക്കിടക്കെ പിടക്കുന്ന കണ്ണുകളും വിറ കൊണ്ട ചുണ്ടുകളും ഉറക്കമഭിനയിച്ചു കിടന്ന നിന്റെ ഹൃദയം താളം തെറ്റി മിടിക്കുന്നതും ഞാനറിഞ്ഞിരുന്നു നൂറാ... എനിക്കും നിനെ ഒരുപാടിഷ്ടമാണ്... ഇപ്പൊ അല്ല കണ്ട നിമിഷം മുതൽ... നീ പെർഫ്യൂം ഉപയോഗിക്കാത്തപ്പോ നിനക്ക് അതികം മണമുള്ള പെർഫ്യൂം തന്നത് നിന്റെ മണംപോലും എന്നെ നിനിലേക്കടുപ്പിക്കുന്നത് കൊണ്ടാണ്... നൂറാ... നിനെ നഷ്ടപ്പെടാൻ വയ്യ... നിനെ നേടാനും വയ്യ... നമുക്കിങ്ങനെ മതി നൂറാ... എല്ലാരേയും വേദനിപ്പിച്ചോണ്ട് നമുക്കൊന്നും വേണ്ട...

അവളുടെ കണ്ണ് നിറഞ്ഞൊഴുകി കണ്ണ് തുടച്ചുകൊടുത്തു

കരയല്ലേ നിനക്കറിയാം എനിക്ക് കണ്ണീര് പറ്റില്ലെന്ന്... നീ കരയുമ്പോ ഏന്റെ ഉള്ള് വല്ലാതെ വിങ്ങുന്നു നൂറാ... കരയല്ലേ.. എന്നും നിന്റെ കൂടെ ഞാനുണ്ടാകും...

അവളുടെ നെറ്റിയിൽ ചുണ്ടുചേർത്ത് മുത്തി അവളെനെ ഇറുക്കെ പിടിച്ചു അവളുടെ കണ്ണീരിന്റെ നനവ് ഷർട്ടും കഴിഞ്ഞുള്ളിലേക്ക് വന്നതറിഞ്ഞു

മജ്നൂ... എനിക്കൊന്നും വേണ്ട... നിനക്കെന്നെ ഇഷ്ടമാണെന്നു നിന്റെ വായിൽ നിന്നുകേട്ടില്ലേ... എനിക്കിഷ്ടമാണെന്ന് ഞാൻ പറയാതെ നീ അറിഞ്ഞില്ലേ... അത് മതിയെനിക്ക്...

അവളുടെ തലയിൽ തലോടി നെഞ്ചിലേക്ക് ചേർത്തുപിടിച്ചു തലയിൽ മുത്തി

നൂറാ...

മ്മ്...

സോറി...

ഒന്നും പറയണ്ട ഏന്റെ കൂടെ എന്നും വേണം... എനിക്ക് നിനെ കണ്ടാൽ മതി വല്ലപ്പോഴും ഒന്ന് ചേർത്തുപിടിച്ചാൽ മതി മജ്നൂ...

അവളെ ഇറുക്കെ പുണർന്നു പൂച്ചക്കുട്ടിപോലെ അവളെന്റെ

💬 Comments

View all comments