Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ചിരിയോടെ
നൊന്തോ...
ഇല്ല... ചെവി പറിച്ചെടുത്താൽ നല്ല സുഖമാ...
കുറുമ്പോടെ പറയുന്ന അവളെ നോക്കി
സാരോല്ല...
മുഖം വക്രിച്ചു കാണിച്ച് അവൾ നൂറക്കടുത്തു ചെന്നു
ചേച്ചി... ചേച്ചീടെ പേരെന്താ...
ചോദിച്ചത് മനസിലാവാതെ എന്നെ നോക്കുന്ന നൂറക്കടുത്ത് ചെന്ന്
അവൾ നിന്റെ പേര് ചോദിക്കുകയാണ്
നൂറ... മോളെ പേരെന്താ...
ഇത്രയും വലിയ പേരോ എന്നപോലെ നിൽക്കുന്ന കാർത്തിയെ നോക്കി
മറുപടി പറയെടീ...
എന്താ ചോദിച്ചേ...
ഞാൻ പറയില്ല...
പറ...
ചേട്ടാന്നു വിളിച്ചാൽ പറയാം...
കുറുമ്പ് പിടിച്ച മുഖത്തോടെ നോക്കി
ചേട്ടാ...
നിന്റെ പേര് ചോദിച്ചതാ...
കാർത്തിക...
എന്നാ ഞങ്ങളിറങ്ങട്ടെ...
മൂപ്പൻ : തമ്പ്രാട്ടിയെ കൂട്ടി ആദ്യമായി വന്നിട്ട് അകത്തുപോലും കയറാതെ...
പിന്നെ വരാം മൂപ്പാ...
കാർത്തി : നാളെ വരുമോ...
വരാടീ കാന്താരീ... മിട്ടായി എല്ലാർക്കും കൊടുക്കണം...
ശെരി തമ്പ്രാ...
അവളെ പിടിക്കാനാഞ്ഞതും അവളോടി കവാടത്തിനുള്ളിൽ കയറി
നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കാന്താരീ...
കാർത്തു പാവമല്ലേ തമ്പ്രാ...
ഡി...
അകത്ത് വാ ഞാനോടില്ല...
എന്നെ അകത്തേക്ക് കയറ്റാനുള്ള ശ്രെമമാണ് എങ്ങനെയെങ്കിലും എന്നെ ഊരിൽ കയറ്റി അവളുടെ വീടിനുള്ളിൽ കൊണ്ടുപോവണമെന്ന അവളുടെ ആഗ്രഹം കണ്ട് ചിരിയോടെ അവളെ നോക്കി കൈകാണിച്ചടുത്തേക്ക് വിളിച്ചു
പതിയെ അടുത്തേക്ക് വന്ന അവളെ ചേർത്തുപിടിച്ചു
അടുത്തവട്ടം ചേച്ചിമാരെ കൂട്ടിവരാം അപ്പൊ ഉറപ്പായും കയറാം...
എപ്പോ...
ഉത്സവത്തിനെന്തായാലും വരാം...
ലക്ഷ്മി ചേച്ചിയെയും കൊണ്ടുവരുമോ... ഇതുവരെ ലക്ഷ്മി ചേച്ചിയെ കാണിച്ചുതന്നില്ല...
ലക്ഷ്മി ചേച്ചി മാത്രമല്ല വേറെ മൂന്ന്ചേച്ചിമാരു കൂടെയുണ്ട് ഒപ്പം ഇത്തയും ഉപ്പയും ഉമ്മയും ചേട്ടന്മാരും എല്ലാരും വരും ഏന്റെ രാജകുമാരിയെ കാണാൻ...
സത്യം...
മഹാദേവനാണെസത്യം... സന്തോഷമായോ...
മ്മ്...
💬 Comments
View all comments