0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

നോക്കി "മജ്നൂ..." അവളുടെ മുഴുവൻ ശബ്ദത്തിലുള്ള വിളി കാടിനുള്ളിൽ പ്രതിഫലിച്ചു

"ക്കൂൂൂൂ..." വരവറിയിക്കാനായി ഞാൻ കൂവി വിളിച്ച പിറകെ

നിശബ്ദത മാറി കാട് വിറപ്പിച്ചുകൊണ്ടുള്ള ഗർജ്ജനങ്ങളും ആനകളുടെ ചിഹ്നം വിളികളും പക്ഷികളുടെ കലപില ശബ്ദവുമുയർന്നു

കണ്മുന്നിൽ തെളിഞ്ഞ കുഞ്ഞു വെട്ടം വലുതായി കാണാൻ തുടങ്ങേ ഏറുമാടങ്ങളിൽനിന്നും കൂവൽ കേട്ടു

ഗ്രാമത്തിനു മുന്നിലെത്തുമ്പോ എല്ലാരും അവിടെയുണ്ട് അവർക്കടുത്തുചെന്ന് കുനിഞ്ഞുവണങ്ങുന്ന അവരെ നോക്കി കർണന്റെ മേൽനിന്നുമിറങ്ങി നൂറയെ കൈപിടിച്ചിറക്കി അകത്തേക്ക് നോക്കി കൈ കൂപ്പി തൊഴുതു "മഹാദേവാ... എനിക്ക് പ്രിയപെട്ടവരെ ഓർത്ത് ഏന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ഭയം സൃഷ്ടിയും സംരക്ഷകനും സംഹാരക്കനുമായ നിന്റെ മുന്നിൽ നീ അവരെ സംരക്ഷിക്കും എന്ന പൂർണ വിശ്വാസത്തോടെ ഇറക്കിവെക്കുകയാണ്..." മനസിൽ പറഞ്ഞുകൊണ്ട് എല്ലാ ഭയത്തെയും മനസിൽ നിന്ന് നീക്കി ജനങ്ങളെ നോക്കി

എല്ലാർക്കും സുഖല്ലേ...

മൂപ്പൻ : സുഖാമ്പ്രാ...

കാവൽ ശെരിക്ക് നോക്കണം

മൂപ്പൻ : ഓ ബ്രാ...

വൈദ്യരെ... അവരെ അവസ്ഥയെന്താ...

ധീനം ബേദായമ്പ്രാ...

മ്മ്... ക്ഷീണമില്ലാതെ നോക്കണം... ഭക്ഷണം മുടക്കരുത്... നല്ല കൊഴുക്കട്ടെ മഹാദേവന് കൊടുക്കാനുള്ളതാ...

അടുത്തു നിൽക്കുന്ന കാർത്തികയുടെ തലയിൽ തട്ടി

എന്താടീ കാന്താരീ... സുഖല്ലേ...

മ്മ്...

അവളുടെ തോളിൽ കൈയിട്ടു ഒപ്പമുള്ള പിള്ളാരെയും നോക്കി

വന്നേ...

അർജുന്റെ പുറത്തെ നിന്നും കണ്മഷിയും പൊട്ടും വളകളും ചോക്ലേറ്റും അടങ്ങിയ കവർ കൈയിൽ കൊടുത്തു

എല്ലാർക്കുമുണ്ട്...

നൂറയെ നോക്കി

കർത്തി : തമ്പ്രാട്ടിയെന്താ മിണ്ടാത്തെ...

(അവളെ ചെവിക്ക് പിടിച്ചുകൊണ്ട്) ഡി... നിന്നോട് ഞാൻ പറഞ്ഞില്ലേ...

കാർത്തി : ആ... വിട്... വിട്... ചേച്ചി... ചേച്ചി...

ചെവിയിൽ തടവി നിൽക്കുന്ന അവളെ നോക്കി

💬 Comments

View all comments