0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

നൂറാ... അവരൊന്നും ചെയ്യില്ല... ഞാൻ ഭക്ഷണത്തിനുവേണ്ടി മാത്രമേ മൃഗങ്ങളെ കൊല്ലൂ എന്നവർക്കറിയാം...

പറഞ്ഞത് വിശ്വാസം വരാത്തപോലെ എന്നെ നോക്കി

മൃഗങ്ങൾക്കതൊക്കെ മനസ്സിലാകുമോ...

മനുഷ്യരേക്കാൾ നന്നായി

അവയെ കടന്നു പോകെ മുൻകാൽ മടക്കി തുമ്പികൈ ഉയർത്തി കാണിച്ച അവരെ നോക്കി കൈ ഉയർത്തികാണിച്ച് അവരെ കടന്നുപോയതും അവർ അരുവിയെ ലക്ഷ്യമാക്കി നീങ്ങി

മജ്നൂ...

മ്മ്...

നീ ഇവിടെ എപ്പോഴും വരുമോ...

ചിലപ്പോഴൊക്കെ... ഈ ഉൾകാട്ടിലേക്ക് ഫോറസ്റ്റുകാർ പോലും വരില്ല... ഇവിടെ ആകെ വരുന്ന മനുഷ്യർ ഞാനും ചെക്കന്മാരും അഫിയും നമ്മൾ ഗ്രാമത്തിൽ കണ്ടവരും അച്ചായനും ജോയിയും മാത്രമാണ്... ഏന്റെ സമ്മതമില്ലാതെ ഈ കാടിനുള്ളിലേക്ക് വരുന്ന ആരും വന്ന പോലെ തിരികെ പോവില്ല... അവരെ തിരികെ അയച്ചാലും ഒരു തരത്തിലും ഈ കാടിന്റെ രഹസ്യം അവർക്ക് പുറത്ത് പറയാൻ കഴിയുകയുമില്ല...

അപ്പൊ ഏന്റെ മജ്നു ഈ കാടിന്റെ രാജാവാണോ...

അല്ല... ഈ കാടിനു നേരെ വരുന്നവർക്കുനേരെ ആയുധമെടുക്കുന്ന പടയാളി...

ആലോചനയോടെ ഇരുന്ന അവളെനെ നോക്കി

നിന്റെ ശബ്ദത്തിൽ ഈ കാട് നിശ്ചലമാകുന്നു... കാട്ടിലെ മൃഗങ്ങളും ഇവിടുത്തെ മനുഷ്യരും നിന്റെ മുന്നിൽ വണങ്ങുന്നു... ഈ കാടിന്റെ രാജാവും പടനായകനും നീ തന്നെയാണ് മജ്നൂ...

അവളെ നോക്കേ

കോട്ടയും സിംഹാസനവും കൊടിയും ഇല്ലെങ്കിലും ഈ കാട് നിന്റെ രാജ്യമാണ് മജ്നൂ... നിനെ ആദ്യമായി ഞാനെപ്പോഴാണ് കാണുന്നതെന്നറിയുമോ...

ഞാൻ വന്നതിന്റെ പിറ്റേദിവസമല്ലേ...

അല്ല...

പിന്നെ...

കുഞ്ഞായിരിക്കുമ്പോ...

എവിടെവെച്ച്...

സ്വപ്നത്തിൽ നിനെ മാത്രമല്ല...

പിന്നെ...

കർണന്റെ കുഞ്ചിരോമത്തിൽ തലോടികൊണ്ട്

ഇവനെയും...

അവളെ നോക്കെ...

സത്യം... നീണ്ട മുടിയും പിരിച്ചുവെച്ച മീശയും ആത്മവിശ്വാസമുള്ള കണ്ണും ഉറച്ച ശരീരവും

💬 Comments

View all comments