Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
നിന്റെ ഉയരവും കൈകളുടെ ബലവും കൈയിൽ ചോരയൊലിക്കുന്ന വാളുമായി ഇവന്റെ പുറത്തിരിക്കുന്ന നിനെ സ്വപ്നത്തിലാണ് ഞാനാദ്യമായി കാണുന്നത്... പലവട്ടം ഞാൻ അതേ സ്വപ്നം കണ്ടെങ്കിലും അന്നൊന്നും നിന്റെ മുഖം വ്യക്തമല്ലായിരുന്നു ഒരുവർഷം മുൻപ്... ദേഹത്ത് വലിയ കുന്തവും അമ്പുകളും വന്നു തറച്ചു നീയും ഇവനും വീഴേ അവിടേക്ക് വെള്ള കുതിരയുടെ പുറത്ത് ചോരയിൽ കുതിർന്ന വെളുത്ത വസ്ത്രം ധരിച്ചുവന്ന ഞാൻ നിന്റെ തല മടിയിൽ വെച്ച് അലറി കരയുന്നത് സ്വപ്നം കണ്ട് അലറിവിളിച്ചു ഞെട്ടിയുണർന്നു... അന്നാണ് ഞാൻ ആദ്യമായി നിന്റെ മുഖം കാണുന്നത്... സ്വപ്നത്തിൽ നിനുണർന്നപ്പോഴും എന്തിനെന്നു പോലുമറിയാതെ ഞാൻ ഒത്തിരിക്കരയും... വയസറിയിക്കും മുൻപ് സ്വപ്നത്തിലെ നിനെ പ്രണയിച്ചുതുടങ്ങി ഞാൻ വളരുന്നതിനേക്കാൾ വേകത്തിൽ ഏന്റെ പ്രണയം വളർന്നു... ആക്സിഡന്റായി ഐ സി യൂ വിൽ കിടക്കെ ഉപ്പ വാങ്ങിയ വാക്കിന് ഉപ്പാന്റെ സുഹൃത്തിന്റെ മകനെ കല്യാണം കഴിച്ച നിമിഷം മുതൽ കണ്ടത് വെറും സ്വപ്നമാണെന്ന് ഞാനെനെതന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രെമിച്ചു ഒരിക്കലും എനിക്കതിനു പറ്റിയില്ല... പിന്നെയും പലപ്പോഴായി ഞാനാ സ്വപ്നം കണ്ടു...നിന്റെ നേരെ വരുന്ന അമ്പുകൾക്ക് നേരെ വാൾ വീശി തടയുന്നതിനിടെ ഏന്റെ ദേഹത്ത് അമ്പുകൾ വന്നു പതിച്ചു മരിക്കുമെന്നുറപ്പായതും എഴുനേൽക്കാൻ കഴിയാതെ കിടക്കുന്ന നിന്റെ മേലേക്ക് നിനെ പൊതിഞ്ഞു കമിഴ്ന്നു കിടക്കുന്നതും തളർന്ന സ്വരത്തിൽ നീ എന്നെ വിളിക്കുന്നതും എന്നെ പൊതിഞ്ഞു പിടിക്കാൻ നോക്കുന്നതും പിന്നെയും ദേഹത്ത് അമ്പുകൾ വന്നു പതിക്കുന്നതും ഒരുപാട് വട്ടം ഞാൻ സ്വപ്നം കണ്ടു മജ്നൂ... സ്വപ്നത്തിൽ നീ മരിക്കുന്നത് കാണേണ്ടി വന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കാറുണ്ട്...
അവളുടെ വർധിച്ച ഹൃദയതാളവും
💬 Comments
View all comments