Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
: ആരായാലും അവൻ എനിക്കുള്ളതാ...
എല്ലാരും അവനെ ഒന്ന് നോക്കി
മ്മ്... പക്ഷേ ഒതുക്കത്തിലായിരിക്കണം... അതിന് മുൻപ് എനിക്കവന്റെ മുഖം കാണണം... അതുവരെ അവന്റെ മുഖത്തൊരു പോറൽപോലും പാടില്ല...
അമൽ : ശെരി...
ഞാനും അഫിയും വീട്ടിലേക്ക് തിരിച്ചു കല്യാണ വീടുപോലെ ശബ്ദം നിറഞ്ഞുനിൽക്കുന്ന വീടിനകത്തും പുറത്തുമായി ഞങ്ങളുടെ എല്ലാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയ ഒരുവിതം എല്ലാരും കൂടെ ഒത്തിരിപേരുണ്ട് അഫിയുടെ ഉമ്മ സംസാരിച്ചുനിൽക്കുന്ന പരിചയമില്ലാത്ത സ്ത്രീയെ കണ്ട് അഫിയുടെ മുഖത്തേക്ക് നോക്കി
അഫി : അതാ ഫാസിന... ഇതുവരെ ഇക്കയാണെന്നും പറഞ്ഞ് ഞാൻ ചാറ്റ് ചെയ്തതല്ലാതെ നേരിട്ട് കണ്ടിട്ടില്ലല്ലോ... ട്രിപ്പ് പോവുമ്പോ കൂടെ കൂട്ടിയാൽ നിങ്ങൾക്ക് രണ്ടാൾക്കും നേരിട്ട് പരിചയപ്പെടാലോ എന്ന് കരുതി കൂട്ടിയതാ... ഇങ്ങനെ ഒരു പ്രശ്നമുള്ള കാര്യം ഇവിടെ വന്നപ്പോയല്ലേ അറിയുന്നേ...
അപ്പോഴേക്കും അവർ ഞങ്ങളെ കണ്ടു ഉമ്മച്ചി അവരെയും കൂട്ടി അടുത്തേക്ക് വന്നു
മോനേ... ഇത് ഫാസിന... ഫാസീ... ഇത് ഷെബി അഫി പറഞ്ഞില്ലേ...
ഫാസി : ആ... പറഞ്ഞിട്ടുണ്ട്...(അവർ ശ്രെദ്ധിക്കാതെ കണ്ണുകൊണ്ട് ഉഴിഞ്ഞുനോക്കി)
അഫി പറഞ്ഞിട്ടുണ്ട് നേരിട്ട് കാണുന്നത് ആദ്യമായിട്ടാ... ഇവളെ ഇളയ മാമ്മിയല്ലേ...
ഫാസി : (ഒളിച്ചുവെച്ച കള്ള ചിരിയോടെ) ആ...
അഫീ... ഇത്താക്കും ഉമ്മാക്കുമൊക്കെ പരിചയപെടുത്തികൊടുത്തോ...
അഫി : ഇല്ല... ഞാൻ വന്നപ്പോ തന്നെ നിങ്ങളെ അടുത്തേക്ക് വന്നില്ലേ...
ശെരി എല്ലാർക്കും പരിചയപെടുത്തികൊടുക്ക്...
അഫി : ശെരി... വാ മാമി... എല്ലാരേം പരിചയപെടുത്തിത്തരാം...
അവളും ഉമ്മച്ചിയും തിരിഞ്ഞതും മാമി ചിരിയോടെ ഏന്റെ വയറിൽ പിച്ചി അവർക്കൊപ്പം നടക്കാൻ തുടങ്ങിയപ്പോഴും അവരൊന്നു തിരിഞ്ഞുനോക്കി
ചുറ്റും നോക്കി അവരുടെ
💬 Comments
View all comments