Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
വിലങ്ങുവെച്ചു ആംബുലൻസ് എത്തി നട്ടെല്ലിന് വെടിയേറ്റ മനുവിനെയും ഹെലനെയും കൊണ്ടുപോയി
ഇരുന്നിടത്തുനിന്നും ലച്ചുവിന്റെ കയ്യും പിടിച്ചു എഴുനേറ്റ് പുറത്തേക്ക് നടന്നു ലെച്ചുവിനോട് നടന്നോളാൻ പറഞ്ഞ് പോലീസ് പിടിച്ചുവെച്ചിരിക്കുന്നവർക്കരികിലേക്ക് ചെന്നവരെ നോക്കി
സൃഷ്ടിയും നീ സംഹാരവും നീ... ജോസഫേ... കർത്താവ് നേരിട്ട് വന്നില്ലെങ്കിലും അവൻ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ശിക്ഷ കിട്ടുക തന്നെ ചെയ്യും... പേര് നഷ്ടപ്പെടുത്തിയതിനു സ്വന്തം മക്കളേ കാലം മുഴുവൻ കിടപ്പിലാക്കിയാലോ നീയൊക്കെ...
അവരെ നോക്കി ചിരിച്ചു ലെച്ചുവിനെ കൂട്ടി പുറത്തിറങ്ങി വണ്ടിയുമെടുത്തു അടുത്തുള്ള ചായക്കടയിൽ ചെന്ന് ചായയും കുടിച്ചു പാട്ടും വെച്ച് വണ്ടിയിലിരിക്കെ പ്രിയ ഫോൺ ചെയ്തു
എവിടെയാ...
കോടതിക്ക് പുറത്തുണ്ട്...
ഞങ്ങൾ കഴിഞ്ഞു ഇതാ വരുവാ...
അല്പം കഴിഞ്ഞവർ വന്നു ഡ്രൈവിങ് സീറ്റ് ജയിംസിന് കൊടുത്ത് കോ ഡ്രൈവർ സീറ്റിലേക്ക് കയറി
കോടതിയിൽ സംഭവിച്ചതിനെ പറ്റിയും ആ പെൺകുട്ടിയുടെ വീട്ടുകാരുടെ സന്തോഷത്തെ പറ്റിയും അവർ രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കെ
കൊല്ലപ്പെട്ട കുട്ടിയുടെ വരുമാനത്തിലാണ് ആ കുടുംബം കഴിഞ്ഞത് എന്നലേ പറഞ്ഞത് സ്വന്തം മോളെ ഓർത്താണെങ്കിലും ജയിംസ് ചെയ്തതിനു പകരമായി ജയിംസിന്അക്കൗണ്ടിൽ വന്ന പണവും അതിനൊപ്പം ഒരു പത്തു ലക്ഷം കൂടെ ചേർത്ത് ജയിംസ് ആ കുടുംബത്തിനുകൊടുക്കണം...
ജയിംസ് : കൊടുക്കാം... അതല്ല ഇപ്പൊ സംഭവിച്ചതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...
യഹോവയിൽ ആശ്രയിക്കുകയും യഹോവതന്നെ ആശ്രയം ആയിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ...
ജയിംസ്... നീ ബൈബിളിൽ ഒൻപതാം അധ്യായത്തിൽ പന്ത്രണ്ടാം വാക്യം വായിച്ചിട്ടുണ്ടോ...
ജയിംസ് വായിച്ചിട്ടുണ്ട്...
എന്താ അത്...
ഓർമയില്ല...
രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.... ജയിംസ് വിശ്വസിക്കുന്നവൻ ദൈവത്തെ കാണും വിശ്വസിക്കാത്തവൻ വിഗ്രഹം കാണും... ഈ അവസ്ഥയിൽ കണ്ട ഡ്രഗ് എന്തോ വലിച്ചുകയറ്റി സത്യം പറയാൻ അവർക്കും അതിൽ ദേഷ്യം വന്നു അവർക്കു നേരെ വെടിവെക്കാൻ അവരുടെ അപ്പൻ മാർക്കും പ്രേരണ നൽകിയത് ദൈവമല്ലേ...
ജയിംസ് : എന്തോ എവിടെയോ ഒരു മിസ്സിങ്ങു പോലെ...
ജയിംസ്... ചങ്ക് പൊട്ടി ആ മാതാപിതാക്കൾ മകൾക്ക് വേണ്ടി ദൈവത്തിന് മുന്നിൽ കൈനീട്ടി കാണും... സൃഷ്ടിയും സംഹാരകനുമായ ദൈവം അവർക്കായി അവർക്ക് ശിക്ഷ നൽകിക്കാണും...
ജയിംസ് : ദുഷ്ടൻ മാരെ പന പോലെ വളർത്തുമെന്നല്ലേ ബൈബിളിൽ... ഇപ്പൊ കടയോടെ വെട്ടുകയല്ലേ ചെയ്തത്...
ദുഷ്ടന്മാരെ പന പോലെ വളർത്തുമെന്നു ബൈബിൾ പറയുന്നില്ല ജയിംസ്... അത് ലൂസിഫറിന്റെ വചനമാണ്...
ഹോട്ടലിൽ ചെന്ന് റൂം വെക്കേറ്റ് ചെയ്തു നാട്ടിലേക്ക് തിരികെ പോകും
💬 Comments
View all comments