0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

എനിക്കുനേരെ തിരിഞ്ഞു എല്ലാവരുടെയും ചിന്ത കൾക്ക്വി വിരാമമിട്ടുകൊണ്ട് ഇത്തയുടെ വലം കൈ പിടിച്ച് കൈയിലെ മണലിനെ അതിലേക്ക് വെച്ചുകൊടുത്തു

എനിക്കേറ്റവും ഇഷ്ടം ആരെയാണെന്നു എന്നേക്കാൾ നന്നായി നിനക്കറിയാം അതോണ്ട് ഇത് ഞാൻ നിനെ ഏൽപ്പിക്കുകയാ...

ബിച്ചു : അത് പറ്റൂല...

നീ പോടാ കുടുംബം കലക്കീ...

ഇത്ത ഒരു നുള്ള് മണലെടുത്തവന്റെ തലയിൽ തന്നെ ഇട്ടുകൊണ്ട് ചിരിയോടെ അവനെ "പോടാ..." എന്നാട്ടി വിട്ടു

നടക്കാൻ പോകുന്നതിന്റെ പരിഭവങ്ങൾക്ക് സാക്ഷിയാവാതെവെള്ളത്തിൽ മുങ്ങി തലയിൽ പിടിച്ചിരിക്കുന്ന മണൽ കഴുകികളയാൻ പാടുപെട്ടു

ആഹ്ലാദത്തിമർപ്പിൽ ഉല്ലസിക്കുമ്പോ ഷെബത്തയെനെ പിണക്കത്തോടെ നോക്കുന്നത് കണ്ട് അവൾക്കരികിൽ ചെന്നു

എന്താ ഏന്റെ പൊന്നൂസിന്റെ മുഖത്തൊരു വാട്ടം

.............

പിണക്കമാണോ...

.............

മിണ്ടാതിരിക്കുന്നെ അവളുടെ ജാക്കറ്റിന്റെ ക്ലിപ്പഴിച്ചുകൊണ്ട് ജക്കെറ്റ് ഊരിയെറിഞ്ഞു ഒറ്റ മറിച്ചിലിന് അവളെയും കൊണ്ട് വെള്ളത്തിലേക്ക് മലർന്നു ഒന്ന് മുങ്ങി നിവർന്നു മുകളിലേക്ക് വന്ന ഏന്റെ കൈക്കുള്ളിൽ നെഞ്ചിൽ കൈവെച്ച് ദീർഘ ശ്വാസമെടുത്തു ഒറ്റ തിരിച്ചിലിന് എനിക്കുനേരെ തിരിഞ്ഞു നെഞ്ചിൽ അടിച്ചുകൊണ്ട്

കൊല്ലാൻ നോക്കുന്നോടാ പട്ടീ...

അടിക്കലടീ... ഞാൻ പിടിവിടുവേ...

അവൾ കാലുകൊണ്ടെന്റെ അരയിൽ ചുറ്റി

വിടുവോ... വിടുവോന്ന്...

ഇല്ല...

മ്മ്... ദുഷ്ടാ...

അവളുടെ കവിളിൽ അമർത്തിയൊരു ഉമ്മനൽകി

ചായകുടിയും കഴിഞ്ഞ് കൈകഴുകുമ്പോ നൂറ അടുത്തവന്നു സംസാരിക്കണം എന്ന് പറഞ്ഞു

ഓളങ്ങൾക്കുമേൽ തെന്നി നീങ്ങുന്ന കപ്പലിനുമുകളിൽ കടലിനെ നോക്കിനിൽക്കുന്ന നൂറയെ നോക്കി

നൂറാ... എന്തുപറ്റി...

നിനക്ക് എന്നോട് എന്തേലും പ്രശ്നമുണ്ടോ...

ഹേയ്... നീയെന്താ അങ്ങനെ ചോദിച്ചേ...

നീയിപ്പോ പഴയപോലെ എന്നോട് സംസാരിക്കുന്നില്ല ഏന്റെ കൂടെ കൂട്ടുകൂടുന്നില്ല ഞാൻ പറയുന്നത് കേൾക്കാൻ സമയമില്ല

നൂറാ... ഒരുപാട് തിരക്കുകൾ ഉള്ളത്കൊണ്ടല്ലേ അല്ലാതെ എനിക്ക് നിനോടെന്ത് ദേഷ്യം...

എനിക്ക് സംസാരിക്കാനും എന്നെ കേൾക്കാനും ആരുമില്ല അത്കൂടെ നീ വല്ലപ്പോഴും ഓർക്കണം...

സോറി...

ഞാൻ നിനെ കുറ്റപെടുത്തിയതല്ല... ഇവിടെക്ക്‌ വരുമ്പോ എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു നീ നിന്റെ നാട് ചുറ്റികാണിച്ചുതരും ബൈക്കിൽ കയറണം സ്ട്രീറ്റ് ഫുഡ്‌ കഴിക്കണം വെള്ളച്ചാട്ടം കാണണം എന്നൊക്കെ... വന്നിട്ട് ഒരു മാസം കഴിയാൻപോവുന്നു ഇതുവരെ ഒന്നും നടന്നില്ല... നീ തിരക്കിലാണ് ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ നീ കൂടെയുള്ളവരെ ഏൽപ്പിച്ചതും അവരത്

💬 Comments

View all comments