0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ഉമ്മാനെയും അവരെയും...

മ്മ്...

കുഞ്ഞൂ...

മ്മ്...

എന്തവന്നാലും മോള് അവരെ വിട്ട്കളയരുത്... എന്തിനും മോളവരുടെ കൂടെ വേണം...

എന്തേ ഞാനവരെ നോക്കില്ലെന്ന് തോന്നുന്നോ...

അതല്ല പറയണമെന്ന് തോന്നിയപ്പോ പറഞ്ഞെന്നെ ഉള്ളൂ...

മ്മ്...

ഇക്കാ...

മ്മ്..

നമുക്ക് പെട്ടന്ന് എല്ലാം ശെരിയാക്കാം... എനിക്ക് വയ്യ ചില സമയത്ത് തീരേ പറ്റുന്നില്ല...

മ്മ്...

ഇക്കാ...

നമ്മൾ കുറച്ചൂടെ ശ്രദ്ധിക്കണം എന്ന് തോന്നുകയാ ആരോ നമ്മുടെ പുറകെയുണ്ട്...

മ്മ്...

ആ എലി വീണില്ലായിരുന്നു എങ്കിൽ നമ്മൾ കാരണം ഇത്ത അവരുടെ മുന്നിൽവെച്ചു അവർ പേടിക്കേണ്ടെന്നുകരുതി പേടിയില്ലെന്നു പറഞ്ഞെങ്കിലും എനിക്ക് ചിന്തിക്കാൻ പോലും പേടിയാവുന്നു...

മോളേ... പേടിക്കരുത് എന്നല്ല പേടി വേണം പക്ഷേ അതൊരു ലിമിറ്റിൽ അപ്പുറത്തേക്ക് പോയാൽ നമ്മൾ നിസ്സഹായരായിപ്പോകും... ഭയം എന്ന വികാരത്താൽ മറ്റുള്ളവർ അടിമകളെക്കാൾ മോശമായി നമ്മുടെ കാൽച്ചുവട്ടിൽ കിടക്കുന്ന പല സാഹചര്യങ്ങൾ നീ തന്നെ കണ്ടിട്ടില്ലേ... നമ്മൾ തിരിച്ചറിയപ്പെട്ടാൽ നമ്മെ സ്നേഹിക്കുന്ന നമ്മൾ സ്നേഹിക്കുന്ന ആളുകൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമാണ് നമ്മൾ ക്യാമറകളിൽ പതിയാതിരിക്കാനും സോഷ്യൽ മീഡിയകളിൽ മുഖം കാണിക്കാതിരിക്കാനും കാരണം എന്ന് നിനക്കറിയാവുന്നതല്ലേ...

മ്മ്... എന്നാലും ആരായിരിക്കും എങ്ങനെയായിരിക്കും അവർ നമ്മളെ കണ്ടുപിടിച്ചത്...

എല്ലാത്തിനും ഉത്തരം കിട്ടും... അവരെയും കിട്ടും മരണത്തിന്റെ വാതിൽക്കൽ നിന്ന് രക്ഷപെട്ടുവന്നത് ഏന്റെ പ്രാണനാ അവരെ കിട്ടിയാൽ അവരുടെ മുഖം ഒരുവട്ടം കണ്ടാൽ അമലിന് ഞാൻ നിയന്ത്രണം വെക്കില്ല...

ജാഫറിനെയും ജാസ്മിനെയും പന്നിക്കൂട്ടിൽ കൊണ്ടിട്ടു ചിത്രവധം ചെയ്യുന്ന അമലവരെ എന്തായിരിക്കും ചെയ്യുക എനിക്കും സന്തോഷത്തോടെ കാണണമത്... അവരുടെ അലർച്ച കാതിൽ കേൾക്കണം...

മ്മ്...

നിങ്ങൾ ഇവിടെ നിക്കുവാണോ...

മുത്ത് പിറകിൽ

💬 Comments

View all comments