0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

സംഭവിക്കാതെ എനിക്ക് കാണണം...

ശെരി...

അവർ രണ്ടുപേരും പുറത്തേക്കിറങ്ങി അഫി ഡോർ ലോക്ക് ചെയ്തുകൊണ്ടെന്റെ ഇടതുവശത്തുവന്നു കിടന്നു കെട്ടിപിടിച്ചുകൊണ്ട് തല നെഞ്ചിലേക്ക് വെച്ചു

കണ്ണടച്ചവളെ ചേർത്തുപിടിച്ചു കിടക്കെ ഓർമ്മകൾ ഉള്ളിൽ തെളിഞ്ഞു

വർഷങ്ങൾക്ക് മുൻപുള്ള ഒരു വ്യായാഴ്ച്ച പതിവുപോലെ എഴുന്നേറ്റു ബിച്ചുവും അൽത്തുവും ഞാനും വർക്ക്‌ ഷോപ്പിലേക്ക് ചെന്നു ജോലി ആരംഭിച്ചു സമയം പത്തുമണികഴിഞ്ഞിട്ടും എന്നും എട്ടുമണിക്ക്‌ മുൻപ് എത്താറുള്ള ചന്ദ്രേട്ടൻ എത്തിയിട്ടില്ല കുറച്ചുസമയം കഴിഞ്ഞതും ചന്ദ്രേട്ടന്റെ വിളിവന്നു ഫോൺ എടുത്തു...

ഹലോ...

ചന്ദ്രേട്ടാ എന്ത്‌ പറ്റി ഇങ്ങോട്ട് കണ്ടില്ലല്ലോ...

നിങ്ങളെവിടെയാ...

വർക്ക്‌ ഷോപ്പിലുണ്ട്...

നിങ്ങളൊന്ന് ഇങ്ങോട്ട് വരാമോ... ഏന്റെ വീട്ടിലേക്ക്...

ഇപ്പൊ വരണോ വൈകീട്ട് മതിയോ...

ഇപ്പൊ...

ശെരി...

വേഷം മാറി ചന്ദ്രേട്ടന്റെ വീട്ടിലേക്ക് വെച്ചുപിടിച്ചു തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറി സോഫയിൽ ഇരിക്കുന്ന മുത്തുവിനെയും ചന്ദ്രേട്ടനെയും നോക്കെ

ചന്ദ്രേട്ടൻ : ഹാ... നിങ്ങൾ വന്നോ... ഇരിക്ക്

മുഖത്തേ സ്ഥായിയായ പുഞ്ചിരിക്ക് പകരം വരുത്തിതീർത്ത ചിരിയോടെ ചന്ദ്രേട്ടൻ ഞങ്ങളെ സ്വീകരിച്ചു കാര്യമായ എന്തോ ടെൻഷൻ ഉണ്ടെന്ന് മനസിലായി

ഞങ്ങൾ ഇരുന്ന കുറച്ച് സമയവും ഒന്നും മിണ്ടാതെ മൗനമായി ഇരുന്ന ചന്ദ്രേട്ടൻ എഴുന്നേറ്റു നടന്നു ഡൈനിങ് ടേബിളിലെ വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടെ

ഞങ്ങൾ മുത്തുവിനെ നോക്കി എന്താണെന്നു ആംഗ്യം കാണിച്ചതിന്

എന്താണെന്നറിയില്ല എന്നെ കാലത്ത് വിളിച്ചുവരുത്തിയതാ അപ്പൊ മുതൽ ഒന്നും മിണ്ടിയിട്ടില്ല

ശെരി നിങ്ങളിരിക്ക് ഞങ്ങൾ ചോദിക്കാം

ഞനും അൽത്തുവും എഴുന്നേറ്റരികിലേക്ക് ചെന്നു

ചെന്ദ്രേട്ടാ... എന്ത്‌ പറ്റി...

എന്ത്‌ പറയണമെന്നറിയാതെ ചന്ദ്രേട്ടൻ മുത്തുവിനെ ഒന്ന്നോക്കി

വാ നമുക്ക് പുറത്തേക്ക് നിൽക്കാം...

ഞങ്ങൾ മൂന്നുപേരും പുറത്തേക്കിറങ്ങി

ചെന്ദ്രേട്ടൻ : (ചുറ്റും നോക്കി പതിഞ്ഞ ശബ്ദത്തിൽ) ഒരു പ്രശ്നമുണ്ട്...

അത് മനസിലായി നിങ്ങൾ എന്താ കാര്യമെന്നു പറ എന്തായാലും നമുക്ക് നോക്കാം

മുത്തുവില്ലേ...

ആ...

മുത്തുവിന്റെ മോള്...

ഹാ... കണ്മണി...

മ്മ്... അവള് പോയെടാ...

പിന്നേ... നിങ്ങളൊന്നു പോയേ അവളാരെ കൂടെ പോവാൻ നായികക്ക് നാൽപ്പത്തുവട്ടവും അപ്പ അമ്മ എന്നും പറഞ്ഞു നടക്കുന്ന കണ്മണിയോ... നിങ്ങൾ വല്ല സ്വപ്നോം കണ്ടു പേടിച്ചതാവും...

(ദേഷ്യവും നിസ്സഹായതയും

💬 Comments

View all comments