0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

കണ്ണടച്ചു ദേഷ്യം അടക്കികൊണ്ട് അഫി അവൾക്കടുത്തേക്ക് നീങ്ങി അവളുടെ തോളിൽ കൈവെച്ച്

അഫി : മുത്തേ...

അവൾ പതിയെ തലയുയർത്തി അഫിയെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരിക്കുന്നു അഫി അവളെ ചേർത്തുപിടിച്ചു

അഫി : മോളേ... നീ എന്താ കാണിച്ചുവെച്ചിരിക്കുന്നെന്നു വല്ല ബോധവുമുണ്ടോ...

സോറി ഇത്താ...

പടച്ചോനെ ഒരു കുഴപ്പവുമില്ലാതെ ഇവളെ കാത്തോണേ ആയിരം യതീമുകൾക്ക് ഞാൻ ഭക്ഷണം കൊടുത്തോളാം...

പ്രാർത്ഥനയോടെ അവളെ തഴുകുന്ന അഫി

എന്നാലും ഏന്റെ മോളേ നീ ഇങ്ങനൊരു പണി ചെയ്യാമോ...

സോറി ഇത്താ...

മോള് എത്ര വരി വായിച്ചു...

മുഴുവനും വായിച്ചു...

യാ അല്ലാഹ്...

ഇനി അങ്ങനെ തന്നെ ഒരു ദിവസം വിടാതെ വായിച്ചുകൊണ്ടിരിക്കണം വരികൾ ഓർമയിൽ നിൽക്കും എന്നവിശ്വാസത്തോടെ എന്ത്‌ വന്നാലും ഒരിക്കലും നിർത്തരുത്... ഇത്ത മോളേ പേടിപ്പിക്കാൻ പറയുവല്ല... നിർത്തിയാൽ അതെന്റെ മോളുടെ ജീവനപകടമാണ്... സാരോല്ല ഒന്നും വരില്ല... (അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട്) മോൾക്ക്‌ അതിൽ എന്തെങ്കിലും ഓർമ്മയുണ്ടോ...

മുഴുവനും ഓർമയുണ്ട്...

ഹേ...

ശെരിക്കും ഒരക്ഷരം പോലും വിടാതെ മുഴുവനും ഓർമ്മയുണ്ടിത്താ...

(അവളെ അടർത്തിമാറ്റി വിശ്വാസം വരാത്തപോലെ അവളുടെ മുഖത്തേക്ക് നോക്കി) എത്രവട്ടം വായിച്ചു നീ...

ഒരുവട്ടം...

അഫി : (എന്നെ നോക്കി) ഇക്കാ...

മ്മ്... ഉള്ളതാ...

മോളേ... നീ... (സന്തോഷത്തോടെ അവളെ പിടിച്ച് മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി) എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... ഇക്കാ ഇവൾ...

മ്മ്...

(ചിരിയോടെ അവളെ നോക്കി) ഇനി കല്യാണം കഴിയും വരെ ഇക്കാന്റെ അടുത്ത് ഒറ്റക്കുള്ള കിടപ്പു വേണ്ട... അറിയാലോ ബന്ധപെടാനുള്ള തോന്നൽ കൂടും... അങ്ങനെ സംഭവിച്ചാൽ...

അത് കേട്ടപ്പോ തന്നെ

💬 Comments

View all comments