0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ഞങ്ങൾ താഴേക്കു പോവുമ്പോഴും ബിച്ചുവും അമയയും അതെയിരുപ്പ് തന്നെ ഞങ്ങൾ തയെക്ക് പോയി

ക്യാപ്റ്റൻ ഇവിടെ സേഫ് ആണോ...

അതേ...

കുളിക്കാൻ പറ്റിയ സ്ഥലമാണോ...

അറുപതടിയോളം താഴ്ച്ചയുണ്ട്...

അല്ലാതെ ചുഴി വലിയ തിരപോലെ എന്തെങ്കിലും അപകടങ്ങളുണ്ടോ...

അതൊന്നുമില്ല...

ഇവിടെ നങ്കൂരമിടാൻ പറ്റുമോ...

ആ...

ശെരി... നങ്കൂരമിട്ടോളൂ...

ക്യാപ്റ്റൻ നിർദ്ദേശം കൊടുത്തു

ഇത്തയുടെ റൂമിലേക്ക് ചെന്നു

ഇത്തൂസേ... നീന്താൻ പോരുന്നോ...

എല്ലാരും ഉള്ളതല്ലേ...

അതൊന്നും സാരോല്ലന്നെ...

പൂളിലേക്കുള്ള ഡോർ അടക്കാൻ പറ്റൂലെ...

പൂളിലല്ല കടലിൽ കുളിക്കുന്ന കാര്യമാ...

എടാ അത്...

എന്തേ പേടിയുണ്ടോ...

നീ ഉള്ളപ്പോ എനിക്കെന്തിനാ പേടി...

പിന്നെ ഇഷ്ടമല്ലേ...

അതല്ല ആണുങ്ങളൊക്കെ ഉള്ളതല്ലേ...

അതൊന്നും സാരമില്ല നീ ഡ്രസ്സ്‌ മാറി വരാൻ നോക്ക്...

മ്മ്...

പെണ്ണുങ്ങളോട് പറഞ്ഞു ഞങ്ങൾ എത്തുമ്പോ ക്രൂസ് ലൈഫ് ജക്കറ്റുകളും എടുത്തുവെച്ചു ബോട്ടും സെറ്റ് ചെയ്തുനിൽപ്പുണ്ട് എയർ ബ്ലോക്കുകൾ കൊണ്ട് ഇറങ്ങിനിൽക്കാനുള്ള പരന്ന പ്രഥലം ഒരുക്കിയ അവർ ചുറ്റും വലിയ ചതുരാകൃതിയിൽ അതിർത്തി ഒരുക്കുന്നു എല്ലാരോടും ജാക്കറ്റ് ഇട്ടോളാനും ആർക്കേലും കടലിൽ കുളിക്കണമെങ്കിൽ വരാൻ അറിയിക്കാനും പറഞ്ഞുകൊണ്ട് ഷർട്ടും മുണ്ടും അഴിച്ച് കടലിലേക്ക് ചാടി കൂവൽ കേട്ട് മുകളിലേക്ക് നോക്കി ബിച്ചു ഒകെ ആണോ ചാടട്ടെ എന്ന് കൈകൊണ്ട് ചോദിച്ചതിന് ചാടിക്കോളാൻ ആംഗ്യം കാട്ടി ഷർട്ടും മുണ്ടും അഴിച്ചുകൊണ്ട് അവൻ കപ്പലിനുമുകളിൽനിന്നും താഴേക്ക് ചാടി

ഉയർന്നുവന്നു തല കുടഞ്ഞ അവന്റെ തലമുടിയിൽ നിന്നും വെള്ളം ചുറ്റും തെറിച്ചു ഓളം തല്ലുന്ന തിരയിൽ പൊങ്ങിക്കൊണ്ടവൻ മുഖത്തേക്ക് വീണ മുടി പിറകിൽ ചുറ്റികെട്ടി ഒരാൾക്ക് പിറകെ ഒരാളെന്നപോലെ ഇട്ട ഡ്രെസ്സിനു മുകളിൽ ലൈഫ് ജാക്കറ്റുമിട്ടു

💬 Comments

View all comments