0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

പതിയെ ശവമഞ്ചത്തിനുമേൽ വാരിയെറിയുന്ന പൂക്കൾ നിലത്തു ചവിട്ടിയരക്കപ്പെട്ടപൂക്കൾ കുനിഞ്ഞ തലയോടെ അവളെ അനുകമിക്കുന്ന കാൽക്കിഴിൽ കാണെ പിടിച്ചുനിർത്തിയ മനസിന്റെ കടിഞ്ഞാണിൽ അവസാന നൂലിഴഴും ഇപ്പോൾ പൊട്ടുമെന്ന് തോന്നി

അണ്ണാ... എങ്ക ഊരിലെ സാവ് വീഴ്ന്താ ഇന്തമാതിരി സോഖമാ എല്ലാമില്ല... പൂവല്ലാം പോട്ട് കല്യാണം മാതിരി അലങ്കാരം പണ്ണി മാല പോട്ട് ആട്ടം പാട്ടോടെ പോറ വളിയെല്ലാം പൊണത്ത്ക്ക് മേലേ പൂവേ പൊട്ട്കിട്ടേ ഇരിപ്പെ...

അതെത്ക്ക്‌...

നമ്മളുക്ക് പുടിച്ചവങ്ക സന്തോഷമായിരിക്ക്‌റതെ പാത്താ താനെ നമ്മളാലെ നിമ്മതിയാ പോയി സേരമുടിയും...

ഓ... അപ്പടിയാ...

നാ സത്താ നിച്ഛയമാ നീങ്ക ആറു പേരുമെ അടണോ നാ അതെ പാക്കണോ...

ഡി...

ചുറ്റും നോക്കി അടുത്ത് കണ്ട കടയിലേക്ക് കയറി അഞ്ചു ബോട്ടിൽ വാങ്ങി ഓരോന്ന് അവന്മാരുടെ കൈയിൽ കൊടുത്തു കുപ്പി പൊട്ടിച്ചു വായിലേക്ക് കമിഴ്ത്തി ആടുന്നവർക്കരികിലേക്ക് നടന്നു കുപ്പിയും വായിലേക്ക് കമിഴ്ത്തി ഒലിച്ചിറങ്ങുന്ന കണ്ണീരോടെ അവരുമെന്റെ കൂടെ ആടുന്നവർക്കരികിലേക്ക് വന്നു

ഭ്രാന്തമായി ആടുന്ന ഞങ്ങളെ നോക്കി അഫി വാവിട്ടു കരഞ്ഞു ചന്ദ്രേട്ടൻ അവളെ പിടിച്ച് പുറകെ വരുന്ന വണ്ടിയിലേക്ക് കയറ്റി കരഞ്ഞുകൊണ്ട് ആടുന്ന അവരെ നോക്കി ചിരിക്കാൻ കാണിച്ചുകൊണ്ട് കൈയിലെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നത് കൂടെ വായിലേക്ക് കമിഴ്ത്തി ദുഃഖം നിറഞ്ഞ കണ്ണീരൊലിക്കുന്ന മുഖത്ത് വികൃതമായ ചിരിയും പിടിപ്പിച്ചു ഭ്രാന്തമായി അവരും ആടികൊണ്ടിരുന്നു തളർച്ചമാറ്റാനായി ഇടയ്ക്കിടെ ആട്ടക്കാർ ഇരുന്നപ്പോഴും അവൾക്കുവേണ്ടി അവളെ സന്തോഷമായി യാത്രയാക്കാൻ ഞങ്ങൾ നിൽക്കാതെയാടി

അവളുടെ ചിതക്ക് വെക്കാൻ തീപന്തം എടുത്തു അഫി ഏന്റെ കൈയിൽ ചുറ്റിപ്പിടിച്ച കൈ വിരലുകൾ മസിലിൽ അമർന്നു

ആാാാ.... അമ്മാ... വലിക്ക്ത്... സുട്ട്ക്ച്ച്...

വിരലറ്റം ദോഷക്കല്ലിൽ തൊട്ടുപോയതിനു കൈ കുടഞ്ഞുകൊണ്ട് കാറി കൂവുന്ന കണ്മണിയുടെ ചാട്ടത്തെ ഓർത്ത് അവളുടെ ചിതക്ക് തീവെക്കുന്നത് കാണാനാവാതെ കണ്ണടച്ചു ആദിയുടെ കൈ ഏന്റെ തോളിൽ മുറുകി ചിത കത്തി തീരാറായി

ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ എന്നാലും ആ മോളേ അവനൊന്നും നല്ല മരണം വരില്ല

അവരുടെ വാക്കുകൾ കേട്ട് കണ്ണ് തുറന്ന് അവർക്കുനേരെ നോക്കി എന്താണ് കേട്ടതെന്ന് അതോ എനിക്ക് തോന്നിയതാണോ എന്നറിയാതെ ആദിക്ക് നേരെ നോക്കി അവനും ഞെട്ടലോടെ എന്നെ

💬 Comments

View all comments