Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
കൂടെ കൂട്ടുകൂടുന്നില്ല ഞാൻ പറയുന്നത് കേൾക്കാൻ സമയമില്ല
നൂറാ... ഒരുപാട് തിരക്കുകൾ ഉള്ളത്കൊണ്ടല്ലേ അല്ലാതെ എനിക്ക് നിനോടെന്ത് ദേഷ്യം...
എനിക്ക് സംസാരിക്കാനും എന്നെ കേൾക്കാനും ആരുമില്ല അത്കൂടെ നീ വല്ലപ്പോഴും ഓർക്കണം...
സോറി...
ഞാൻ നിനെ കുറ്റപെടുത്തിയതല്ല... ഇവിടെക്ക് വരുമ്പോ എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു നീ നിന്റെ നാട് ചുറ്റികാണിച്ചുതരും ബൈക്കിൽ കയറണം സ്ട്രീറ്റ് ഫുഡ് കഴിക്കണം വെള്ളച്ചാട്ടം കാണണം എന്നൊക്കെ... വന്നിട്ട് ഒരു മാസം കഴിയാൻപോവുന്നു ഇതുവരെ ഒന്നും നടന്നില്ല... നീ തിരക്കിലാണ് ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ നീ കൂടെയുള്ളവരെ ഏൽപ്പിച്ചതും അവരത് വൃത്തിയായി ചെയ്യുന്നുമുണ്ട്... പക്ഷേ നീ പോലെ ആവില്ല... നീ അടുത്തുള്ളപ്പോ ഞാൻ എത്ര സന്തോഷത്തിൽ ആണെന്നറിയുമോ... ഇപ്പൊ ശെരിക്കും പറഞ്ഞാൽ നിനെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല... (അവളുടെ കണ്ണുനിറഞ്ഞു കണ്മഷി പടർന്നു)
കരയല്ലേ... കണ്ണ് തുടക്ക് എനിക്ക് കണ്ണീര് കാണുന്നത് ഭയങ്കര ബുദ്ധിമുട്ടാണ് പ്രത്യേകിച്ചും ഞാൻ ഇഷ്ടപെടുന്നവരുടെ... ഇനി ഞാൻ ശ്രദ്ധിച്ചോളാം... ഓരോ തിരക്കിനിടയിൽ നിങ്ങളുടെ കാര്യങ്ങൾക്ക് കുറവ് വരാതിരിക്കാനാണ് എല്ലാം അവരെ ഏൽപ്പിച്ചത്...
അവൾ കണ്ണ് തുടച്ചുകൊണ്ട് വീണ്ടും കടലിലേക്ക് നോക്കി കൊണ്ട് നിന്നു
നൂറാ...
മ്മ്...
നിനക്ക് എന്നോടുള്ള അടുപ്പം കൂടുന്നത് എനിക്ക് പേടിയാവുന്നുണ്ട്...
(സംശയത്തോടെ എന്നെ നോക്കി) നിനെയും അഫിയെയും തമ്മിൽ പിരിച്ചു ആ സ്ഥാനം കൈയ്യേറാൻ ഞാൻ ശ്രെമിക്കും എന്നാണോ... അതോ ഞാനുമായുള്ള കൂട്ട് അവൾ തെറ്റിദ്ധരിക്കും എന്നാണോ...
അതല്ല നൂറാ... നിങ്ങൾ കണ്ടതോ കാണുന്നതാ അല്ല ഞാൻ ഞാൻ ആരെന്നറിഞ്ഞാൽ നീ ബാബ മാമ ഖാലിദ് ആർക്കും എന്നെ അംഗീകരിക്കാൻ കഴിയില്ല... നിങ്ങളെന്നെ
💬 Comments
View all comments