0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ഭയപ്പെടുത്തി പുറത്താക്കണം അടി കഴിഞ്ഞിറങ്ങുമ്പോ ആളുകളെ വലിച്ചു പുറത്തിട്ട് ബാറിനു തീ കൊടുക്കണം അടി വാങ്ങിയ ഒരുത്തനും പിന്നെ ജീവിതത്തിൽ എഴുന്നേറ്റു നിൽക്കരുത്... അവരോട് ചോദ്യങ്ങൾ വേണ്ട അവരുടെ ഉത്തരങ്ങളും നമുക്ക് വേണ്ട... കണ്ട മുഖം ഓർത്തെടുക്കാൻ പോലുമവർ ഭയപ്പെടണം... ഒരടിപോലും ആരും വാങ്ങരുത് നമുക്ക് അവർ ഇരയല്ലെന്നവർക്ക് നമ്മുടെ അടി കാണുമ്പോതന്നെ മനസിലാക്കണം...

അമൽ : അത് ഞാൻ ചെയ്തോളാം...

ഒറ്റയ്ക്ക് വേണ്ട... അഫിയും ആദിയും പുറത്ത് വണ്ടി സ്റ്റാർട്ട്‌ ചെയ്തിരിക്കണം...

പ്ലാൻ പാളിയാൽ അഥവാ പോലീസോ മറ്റോ വന്നാൽ അഫി പെട്രോൾ ബോട്ടിലിനു തിരികൊടുത്തു അവരുടെ ആളുകൾ വന്ന വണ്ടിയിൽ എറിയണം അതോടെ അവരുടെ ശ്രെദ്ധ അവിടെക്കാകും ആ സമയം കൊണ്ട് നമുക്ക് പുറത്ത് കടക്കാം...

ആദി : ബാർ കത്തിച്ചത് കൊണ്ട് കാര്യമുണ്ടോ...

കാര്യമുണ്ട്...

ഒരു കാനിൽ പെട്രോളും ഒരു മുണ്ടും വാങ്ങി കണ്ണിൽ പെട്ടതിൽ വലിയ ബാറിൽ നിന്ന് അല്പം മാറി വണ്ടി നിർത്തി പേഴ്‌സുകൾ വണ്ടിയിൽ വെച്ചു ആദി ഓരത്തായി കിടക്കുന്ന ബിയർ ബോട്ടിലുകൾ എടുത്തുകൊണ്ട് വണ്ടിക്ക് നേരെ നടന്നു ഞങ്ങൾ ബാറിലേക്ക് കയറി ഓരോ ബീയർ ഓർഡർ ചെയ്തു കസേരയിൽ ഇരിക്കേ ചുറ്റും ഉള്ളവരിൽ ആരിൽ നിന്ന് തുടങ്ങും എന്ന് തേടികൊണ്ടിരിക്കെ കണ്ടാൽ ഗുണ്ടകൾ എന്ന് തോന്നിക്കുന്ന ഒരു ടീം കണ്ണിൽ പെട്ടു

നിങ്ങളിവിടെ ഇരിക്ക് ഞാൻ തുടങ്ങാൻ പോവുകയാണ്...

അമൽ : ഞാൻ പോവാം...

വേണ്ട... ഞാൻ തുടങ്ങാം...

ഒരു സിഗരറ്റ് എടുത്ത് എഴുനേറ്റ് അവർക്കരികിലേക്ക് നടന്നു മുന്നിൽ കണ്ടവന്റെ തലക്ക് പിറകിൽ അടിക്കും പോലെ തട്ടി

ലൈറ്റർ താ...

അവർ എന്നെ തുറിച്ചു നോക്കി തല്ല് കൊണ്ടവൻ തല ഒന്ന് കുടഞ്ഞുകൊണ്ട് എഴുനേറ്റ് അരയിൽ നിന്നും കത്തി വലിച്ചൂരി കത്തി പിടിച്ച കൈ എനിക്ക് നേരെ വീശി കത്തി വീശിയ വലം കൈ ഇടം കയ്യിലൊതുക്കി വലം കൈയാൽ കഴുത്തിൽ തൂക്കിയെടുത്ത് മുന്നിലെ മാർബിൾ ടേബിളിൽ അവനെ അടിച്ചതും ടാബിൽ പൊട്ടി വീണു നട്ടെല്ല് തകർന്നു നിലത്തു കിടക്കുന്ന അവനെ ഒരു നിമിഷം നോക്കി ഭയം നിറഞ്ഞ

💬 Comments

View all comments